Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാട്ടാരെ ഓടി വരണേ തീപിടിച്ചേ';മിന്നൽ മുരളി രംഗം പങ്കുവെച്ച് സിപിഎമ്മിനെ ട്രോളി സുരേന്ദ്രൻ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണ സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെ 'മിന്നൽ മുരളി' സിനിമയിലെ രംഗം പങ്കുവെച്ച് കൊണ്ടായിരുന്നു സുരേന്ദ്രൻ സിപിഎമ്മിനെതിരെ രംഗത്തെത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോ എകെജി സെന്റർ ആക്രമണ സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

1


'സി പി എമ്മും സംസ്ഥാന സർക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്'.

2

'പൊലീസിന്റെ ശക്തമായ കാവലുള്ള എ കെ ജി സെന്ററിന് നേരെ ആക്രമണം നടന്നതും ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വണ്ടി നമ്പറും പതിയാത്തതും ദുരൂഹമാണ്. പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിന് തുമ്പിൽ ആക്രമണം നടന്നിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്നും' കെ സുരേന്ദ്രൻ പറഞ്ഞു.

3

'2018 ൽ അമിത്ഷാ കേരളത്തിൽ എത്തിയ ദിവസം സന്ദീപാനന്ദ ഗിരിയുടെ കാറ് കത്തുകയും അതിന്റെ പിന്നിൽ സംഘപരിവാറാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അന്വേഷണത്തിൽ വാദി പ്രതിയാകുമെന്ന് മനസിലായതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കണ്ണൂരിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്ക് സമീപം ബോംബേറ് ഉണ്ടായെന്നും ആർ എസ് എസ്സാണ് പിന്നിലെന്നും ആരോപിച്ച് സി പി എം സംസ്ഥാനം മുഴുവൻ അക്രമം നടത്തിയിരുന്നു. എന്നാൽ ആ കേസിലും വാദി പ്രതിയാകുമെന്ന് മനസിലായതോടെ അന്വേഷണം നിലച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

4

അതേസമയം എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഓഫീസിന് മുന്നിൽ പാതിരാത്രി പടക്കം പൊട്ടിച്ചു കളിക്കാൻ ഇത് വിഷുക്കാലമല്ലെന്ന് എൽഡിഎഫ് അവരുടെ കൺവീനറെ ഓർമിപ്പിക്കണം എന്നായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.'രണ്ട് നുണകൾക്ക് ഒരു തലയിൽ ഇരിക്കാൻ വലിയ പാടായിരിക്കും. ഇത്രമാത്രം ബുദ്ധിശാലിയായ കൺവീനറെ AKG സെന്ററിന് പകരം തിരുവനന്തപുരം മ്യൂസിയത്തിൽ കൊണ്ടിരുത്താൻ സിപിഎം നേതൃത്വം മുൻകൈയെടുക്കണം. അദ്ദേഹത്തിന്റെ തല മ്യൂസിയത്തിനൊരു മുതൽക്കൂട്ടാകും'

5


'നിരായുധരായ മനുഷ്യരെ ഇരുട്ടിൻ്റെ മറവിൽ സംഘം ചേർന്ന് വെട്ടിക്കൊല്ലുന്നതും, പാതിരായ്ക്ക് ആളില്ലാത്ത ഓഫീസുകൾക്ക് ബോംബെറിയുന്നതും ജീവിതവ്രതമാക്കിയ ഭീരുക്കളുടെ പാർട്ടി സിപിഎം ആണ്. കൊടി സുനിയും കിർമാണി മനോജും പിന്നിലുണ്ടെന്ന ധൈര്യത്തിൽ അക്രമം കാണിക്കാൻ ഇറങ്ങുന്ന സിപിഎം അണികളല്ല കോൺഗ്രസിലുള്ളത്',എന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

6


അതേസമയം എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിക്കുകയാണ് സിപിഎം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുകാർ മാത്രമേ അത് ചെയ്യൂവെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. എകെജി സെന്റർ പോലൊരു സ്ഥലം ആക്രമിച്ചാൽ അത് വലിയൊരു വികാരം ഉണ്ടാക്കും. അത് കേരളം മുഴുവൻ വ്യാപിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമമെന്നും ഇപി ജയരാജൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+