ബിജെപി സര്‍വെയില്‍ അഖില്‍ മാരാര്‍, ശ്രീജിത്ത് പണിക്കര്‍; ട്വന്റി20 സ്ഥാനാര്‍ഥിയാകും, 31ല്‍ ഒന്ന് എടുക്കാം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ മല്‍സരിച്ചേക്കും. എന്‍ഡിഎയുടെ ഭാഗമായുള്ള ട്വന്റി20 എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നാകും മല്‍സരിക്കുക. പാര്‍ട്ടി ചെയര്‍മാന്‍ സാബു ജേക്കബ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി നടത്തിയ ഇടപെടലാണ് അഖില്‍ മാരാറിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്. ശ്രീജിത്ത് പണിക്കരെ സ്ഥാനാര്‍ഥിയാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.
മുന്‍ ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളവേഴ്‌സുള്ള വ്യക്തിയുമാണ് അഖില്‍ മാരാര്‍. ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പിന്തുണച്ച് സംസാരിക്കുന്ന വ്യക്തിയാണ്. ഇരുവര്‍ക്കും ജനപിന്തുണയുണ്ട് എന്ന് ബിജെപി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഇതുകൊണ്ടാണ് ഇവരെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

കോണ്‍ഗ്രസുമായും ബിജെപിയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല, വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണ്. സാമൂഹിക വിഷയങ്ങളില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. പല നിലപാടുകളും വിവാദമാകുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് ബിജെപിയില്‍ ചേരുന്നില്ല
അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ട്വന്റി 20യില്‍ ചേരുമെന്ന വിവരം വന്നിരിക്കുന്നത്. ബിജെപിയുടെ സര്‍വ്വെയില്‍ വിജയ സാധ്യതയുള്ള വ്യക്തിയായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം അഖില്‍ മാരാറുമായി ബന്ധപ്പെട്ടിരുന്നുവത്രെ. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ അഖില്‍ വിമുഖത കാണിച്ചു എന്നാണ് വിവരം. കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള തടസം അറിയിച്ചുവത്രെ.
തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20യില്‍ ചേരാന്‍ ധാരണയയാതും സ്ഥാനാര്‍ഥിയാകാന്‍ പോകുന്നതും. കൊട്ടാരക്കര മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി അഖില്‍ മല്‍സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിലപാടും പാര്‍ട്ടി പ്രവേശനവും സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹം വൈകാതെ പ്രതികരണം നടത്തിയേക്കും. അതേസമയം, ശ്രീജിത്ത് പണിക്കര്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നതിന് താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് സൂചന.
ബിജെപി കൂടുതല്‍ വോട്ട് നേടാനും വിജയിക്കാനും സാധിക്കുന്ന 31 എ ക്ലാസ് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാം എന്ന വാഗ്ദാനമാണ് ശ്രീജിത്ത് പണിക്കര്‍ക്ക് മുമ്പില്‍ വച്ചതത്രെ. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത് എന്നാണ് വിവരം. വൈകാതെ ശ്രീജിത്ത് പണിക്കര്‍ തന്റെ സോഷ്യല്‍ പേജില്‍ നിലപാട് പരസ്യമാക്കിയേക്കും.












Click it and Unblock the Notifications