കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ പഠനങ്ങള്‍ക്കായി ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധ സംഘം സൂപ്പിക്കടയിലെത്തി

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : വൈറല്‍ പനിയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധ സംഘം സൂപ്പിക്കടയിലെത്തി. വവ്വാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ പള്ളിക്കുന്നില്‍ പരിശോധന നടത്തി. വൈറസ് ബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് വവ്വാലിനെ പിടികൂടിയിട്ടുണ്ട്.

ഈ വവ്വാലിനെ ഇന്ന് പൂനയില്‍ നിന്നെത്തുന്ന കേന്ദ്ര സംഘത്തിന് കൈമാറും. വൈറല്‍ പനി പിടിപെട്ട് മരിച്ച വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സഹോദരന്‍ സാബിത്ത് , ഇവരുടെ പിതൃസഹോദരന്റെ ഭാര്യ മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്‍ സംഘം പരിശോധന നടത്തി. വീട്ടില്‍ വളര്‍ത്തുന്ന മുയലിനെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവിടെ മയലുകള്‍ ചത്തിരുന്നു.

soopikada

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നിക്കല്‍ വിഭാഗത്തിലെ ഡോ. അമല്‍, സൈന്റിസ്റ്റ് ഡോ. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ഗ്രാമപഞ്ചായത്ത് അധികൃതരും ചങ്ങരോത്ത് പിഎച്ച്‌സി ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഈ വവ്വാലിനെ ഇന്ന് പൂനയില്‍ നിന്നെത്തുന്ന കേന്ദ്ര സംഘത്തിന് കൈമാറും. വൈറല്‍ പനി പിടിപെട്ട് മരിച്ച വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സഹോദരന്‍ സാബിത്ത് , ഇവരുടെ പിതൃസഹോദരന്റെ ഭാര്യ മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്‍ സംഘം പരിശോധന നടത്തി. വീട്ടില്‍ വളര്‍ത്തുന്ന മുയലിനെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവിടെ മയലുകള്‍ ചത്തിരുന്നു.

English summary
alappuzha national institute of viralology at soopikada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X