കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി; ഇന്ന് തന്നെ ഉത്തരവിറക്കാന്‍ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കില്‍ പങ്കെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ശമ്പളം നഷ്ടമാകാനാണ് സാദ്ധ്യത. 2019 ജനുവരി 8, 9 തീയതികളില്‍ നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ ലീവ് അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിനാല്‍ ശമ്പളം തിരിച്ചുപിടിക്കേണ്ട സ്ഥിതിയുണ്ടായി.

hc

വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിലൂടെ സര്‍ക്കാരിന് നേരിട്ടുള്ള വരുമാനത്തില്‍ 600 കോടിയോളം രൂപ കുറയുമെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളയിനത്തില്‍ 166 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 5.6 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 6.13 ലക്ഷം സ്വകാര്യ ജീവനക്കാരുമാണ് സംസ്ഥാനത്തുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജ്യമൊന്നാകെ പൊതുപണിമുടക്ക് നടക്കുന്നത്.

രണ്ട് കാഞ്ചികളുള്ള ഇരട്ടക്കുഴല്‍ തോക്ക്; കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ ഒറ്റക്കൈ കൊണ്ട് വെടിവെപ്പ്രണ്ട് കാഞ്ചികളുള്ള ഇരട്ടക്കുഴല്‍ തോക്ക്; കാറോടിക്കുന്നതിനിടെ സിനിമാ സ്റ്റൈലില്‍ ഒറ്റക്കൈ കൊണ്ട് വെടിവെപ്പ്

Recommended Video

cmsvideo
കേരളം; സർക്കാരുദ്യോഗസ്ഥർ പണി മുടക്കരുത്: വിമർശനവുമായി ഹൈക്കോടതി

രണ്ട് ദിവസത്തെ പണിമുടക്ക് ഇന്നലെ രാത്രിയോടെയാണ് ആരംഭിച്ചത്. കേരളത്തില്‍ ഇതവരെ പണിമുടക്ക് പൂര്‍ണമാണ്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. അതേസമയം ഹോട്ടലുകള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ പണിമുടക്കുന്ന സംഘടനകളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്‌സഭയില്‍ 200 ലധികം സീറ്റ് നേടണം; കോണ്‍ഗ്രസ്-പ്രശാന്ത് കിഷോര്‍ ചര്‍ച്ച പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്ലോക്‌സഭയില്‍ 200 ലധികം സീറ്റ് നേടണം; കോണ്‍ഗ്രസ്-പ്രശാന്ത് കിഷോര്‍ ചര്‍ച്ച പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്

സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകള്‍ തുറന്നിട്ടില്ല. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും പണിമുടക്ക് പൂര്‍ണമാണ്. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രാവിലെ സമരാനുകൂലികള്‍ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്റെ ഭാഗമാകണമെന്ന് പറഞ്ഞു. തൊഴിലാളി സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം പ്രകടനം നടത്തി.

ബിജെപിയെ ചൊടിപ്പിച്ചു; മുകേഷ് സഹാനിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി നിതീഷ്ബിജെപിയെ ചൊടിപ്പിച്ചു; മുകേഷ് സഹാനിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി നിതീഷ്

English summary
All India Strike On 28 and 29: High Court ruled that government employees can't participate in strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X