ലോട്ടറി ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല സംഘടന; ഫിഫ്റ്റി-ഫിഫ്റ്റി ബഹിഷ്‌കരിക്കും
കോഴിക്കോട്: സംസ്ഥാനത്ത് ലോട്ടറി ബന്ദിന് ആഹ്വാനം ചെയ്ത് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ( ഐ എന്‍ ടി യു സി ). വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് രണ്ടിനാണ് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറി ബഹിഷ്‌കരിച്ച് ലോട്ടറി ബന്ദ് നടത്തും എന്നാണ് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.
വാര്‍ത്തസമ്മേളനം നടത്തിയാണ് ബന്ദ് വിവരം ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രഖ്യാപിച്ചത്. ലോട്ടറി ടിക്കറ്റുകളുടെ സമ്മാനം വര്‍ധിപ്പിക്കുക, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ വില 40 രൂപയാക്കുക, ടിക്കറ്റ് വില ഏകീകരിക്കുക, 10000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്റെ ബന്ദ്.

മുന്‍കൂര്‍ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാനാകാതെ ഏജന്റുമാരും വില്‍പനക്കാരും ഗുരുതര പ്രതിസന്ധി നേരിടുകയാണ് എന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. ഇതുമൂലം ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷക്കണക്കിന് പേരുടെ ജീവിതമാര്‍ഗം വഴിമുട്ടുകയാണ് എന്നും സംഘടന ആരോപിച്ചു. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം എന്നും ആരോപണമുണ്ട്.
ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ്, ജില്ല പ്രസിഡന്റ് എം സി തോമസ്, കെ ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് കണ്ണോത്ത്, റസാഖ് പെരുമണ്ണ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്. അതേസമയം ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് നടത്തുന്ന ലോട്ടറി ബന്ദിന് ഐ എന്‍ ടി യു സി പൂര്‍ണപിന്തുണ നല്‍കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കേരള ഭാഗ്യക്കുറിക്ക് പല പുതിയ നികുതികളും ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണ് എന്ന് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. നികുതി കുറച്ച് സമ്മാനം വര്‍ധിപ്പിക്കണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications