ഗെയില്‍ വിരുദ്ധ സമരം ഒത്തുതീര്‍പ്പിലേക്ക്; പിടിവാശി ഉപേക്ഷിക്കും

 • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ കോഴിക്കോടും മറ്റിടങ്ങളിലും നടക്കുന്ന സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന ആവശ്യം വ്യാപകമായതോടെ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ ഇരു കൂട്ടരും ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറേറ്റില്‍ തിങ്കളാഴ്ച ചേരുന്ന സര്‍വകകക്ഷിയോഗത്തിലേക്ക് സമരക്കാര്‍ക്കും ക്ഷണം ലഭിച്ചു.

സുപ്രധാന തീരുമാനം; ശാരീരിക വൈകല്യം ഇനി ഡോക്ടറാവുന്നതിന് തടസമല്ല

ഗെയില്‍ വിരുദ്ധ സമരസമിതിയിലെ രണ്ടുപേരെ യോഗത്തിലേക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. സമരസമിതിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാനാണ് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചും നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചുമാകും സമരം ഒത്തുതീര്‍പ്പിലെത്തിക്കുക.

കലക്ടറേറ്റില്‍ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടത്തുന്നത്. കൊച്ചി- മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന മുക്കം ഭാഗത്ത് ജനങ്ങള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ലാത്തിച്ചാര്‍ജ് നടന്നിരുന്നു. സമരം ചെയ്തവര്‍ക്കെതിരെയും സര്‍ക്കാരിനെതിരയും പലഭാഗത്തുനിന്നും വിമര്‍ശനം ഉയരുകയും ചെയ്തു.

ഇതോടെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. പൈപ്പ് ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളെയുമാണു ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുക. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനാ പ്രതിനിധികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ല.

cmsvideo
  ഗെയിലിന് കുഴിയെടുത്ത് സർക്കാർ, പ്രതിഷേധം വെറുതെയായി | Oneindia Malayalam


  English summary
  All-party meeting in Kozhikode over protests against GAIL pipeline

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്