• search

തീയെറ്ററില്‍ പീഡനം: പ്രതിയെ സഹായിച്ചെന്ന കെടി ജലീലിനെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കോഴിക്കോട്: ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേന പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥയാവുകയും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്ന കേരള പോലീസ് സേനയില്‍ കൈക്കൂലിയും സ്വജനപക്ഷപാതവും സാര്‍വ്വത്രികമായിരിക്കുകയാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ടും പാര്‍ട്ടിക്ക് താത്പര്യമുള്ള സമ്പന്നര്‍ക്ക് സഹായം ചെയ്യുന്നതുകൊണ്ടും പോലീസിലെ ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

    kt-jaleel

    എടപ്പാളില്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് വൈമനസ്യം കാണിച്ചതും വരാപ്പുഴയില്‍ സി.പി.എം നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കൊലപ്പെടുത്തിയതും ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ്. സിനിമ തിയ്യേറ്ററില്‍ ബാലികയെ പീഢിപ്പിച്ച പ്രതിക്ക് മന്ത്രി കെടി ജലീല്‍ സഹായം ചെയ്തു എന്ന ആരോപണത്തെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


    സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഷറഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, കെ. ഹാരിസ്, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂര്‍. കെ.കെ. നവാസ്, കെ.ടി അഷറഫ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.കെ അഫ്‌സല്‍, എ.എം സനൗഫല്‍, അന്‍സാര്‍ മുണ്ടാട്ട്, വി.എം അന്‍സാര്‍, കെ.എ മാഹീന്‍, നിയാസ് റാവുത്തര്‍, റഫീഖ് ചാമക്കാല, എ. ഷാജഹാന്‍ , അഡ്വ. കാര്യറ നസീര്‍, എ. സദഖത്തുള്ള, ഡി. നൗഷാദ്, ഹാരിസ് കരമന, വി.എം റസാഖ്, സഹീര്‍ ഖരീം ചര്‍ച്ചയില്‍ പങ്കെടുത്തു.

    English summary
    allegation against kt jaleel should investigate-youthleague

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more