Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ വിവരങ്ങളും പുതിയ ആളുകളുടെ പങ്കുമാണ് ഓരോ ദിവസവും വാര്‍ത്തകളായി പുറത്ത് വരുന്നത്. വലയിലായ സ്രാവുകളേക്കാള്‍ വന്‍സ്രാവുകള്‍ പുറത്ത് കടലില്‍ നീന്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് ആ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണത്രേ.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് പോലീസ് കസ്റ്റഡിയിലുള്ള ദിലീപിന് വേണ്ട് വക്കീലായ രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചില പ്രമുഖരെക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. രണ്ട് നടിമാരാണത്രേ വില്ലത്തികള്‍.

പോലീസ് കസ്റ്റഡിയിൽ

പോലീസ് കസ്റ്റഡിയിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ രണ്ട് ദിവസത്തെ പോലിസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി മാറ്റിവെയ്ക്കുകയും ചെയ്തു.

ഗൂഢാലോചനയ്ക്ക് തെളിവില്ല

ഗൂഢാലോചനയ്ക്ക് തെളിവില്ല

കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം മാത്രമേ കോടതി ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുകയുള്ളൂ. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

രണ്ട് സ്ത്രീകൾ

രണ്ട് സ്ത്രീകൾ

പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അഡ്വക്കേറ്റ് രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. അതില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദിലീപിന് പകയില്ല

ദിലീപിന് പകയില്ല

ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകളുടെ മനസ്സിലാണ്. അല്ലാതെ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനല്ല. സ്ത്രീകള്‍ തമ്മിലുള്ള വിദ്വേഷത്തിന് ദിലീപിനെ പ്രതിയാക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അറസ്റ്റ് നീതിപൂര്‍വ്വം അല്ല

അറസ്റ്റ് നീതിപൂര്‍വ്വം അല്ല

ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചത് ആണെന്നും ഗൂഢാലോചനക്കുറ്റം ആദ്യകുറ്റപത്രത്തില്‍ ഇല്ലായിരുന്നുവെന്നും അഡ്വക്കേററ് രാംകുമാര്‍ വാദിച്ചു. അറസ്റ്റ് നീതിപൂര്‍വ്വംഅല്ലന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

കുറ്റം ദിലീപിന്റെ പേരിലല്ല

കുറ്റം ദിലീപിന്റെ പേരിലല്ല

പോലീസിന്റെ റിമാന്‍സ് റിപ്പോര്‍ട്ടിലെ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നത് ദിലീപിന്റെ ഡ്രൈവറടക്കമുള്ള സഹായികളാണ്. എന്നാല്‍ ദിലീപിനെയാണ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഗൂഢാലോചന നടന്നിട്ടില്ല

ഗൂഢാലോചന നടന്നിട്ടില്ല

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ആബാദ് പ്ലാസ ഹോട്ടലില്‍ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയെന്ന് പറയുന്നുണ്ട്. എന്നാല്‍ അമ്മയുടെ പരിപാടി നടക്കുന്നതിനാല്‍ നിരവധി സിനിമാ താരങ്ങള്‍ അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു.

ദിലീപിനെ കുടുക്കിയെന്ന്

ദിലീപിനെ കുടുക്കിയെന്ന്

ആദ്യ കുറ്റപത്രത്തില്‍ പറയാത്ത ഇക്കാര്യം ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത് ദിലീപിനെ കുടുക്കാനാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സുനിയും ദിലീപും സംസാരിച്ചുവെങ്കിലും അത് കൂടിക്കാഴ്ച അല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+