കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രത്തില്‍ ദൈവങ്ങള്‍; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ വില്‍പ്പനയ്ക്കുവെച്ച ലെഗിംഗ്‌സില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചത് വിവാദമാകുന്നു. യിസാം എന്ന ബ്രാന്‍ഡ് ആണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ലെഗിംഗ്‌സും യോഗ പാന്റും പുറത്തിറക്കിയത്. വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാധകൃഷ്ണ, കലി, ഗണപതി, ശിവന്‍, ബ്രഹ്മാവ് എന്നിരെല്ലാം ലെഗിംഗ്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

സംഭവം വാര്‍ത്തയായതോടെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുവിസത്തിന്റെ അധ്യക്ഷനായ രജന്‍ സെദ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ ആമസോണിനെതിരെയും വസ്ത്രം പുറത്തിറക്കിയ കമ്പനിക്കെതിരെയും ആഞ്ഞടിച്ചു.

Legging_amazone

ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും പൂജാമുറിയിലുമാണ് ദൈവങ്ങളെ ബഹുമാനത്തോടെ ആരാധിക്കുന്നത്. കാലിലും ജനനേന്ദ്രയത്തിലും അരക്കെട്ടിലുമൊക്കെ കച്ചവട താത്പര്യത്തോടുകൂടി ദൈവങ്ങളെ ചിത്രീകരിച്ചത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്ന് രജന്‍ സെദ് പറഞ്ഞു.

ദൈവങ്ങളെ അപമാനിച്ചത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വേദനിപ്പിച്ചിരിക്കുകയാണ് എത്രയും പെട്ടന്ന് വസ്ത്രം പിന്‍വലിക്കാന്‍ കമ്പനിയും ആമസോണും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രജന്‍ സെദിന്റെ പ്രസ്താവന പുറത്തുവന്നതോടെ ആമസോണ്‍ തങ്ങളുടെ പട്ടികയില്‍ നിന്നും വസ്ത്രം പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ ചെരുപ്പുകളിലും മറ്റും ദൈവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്തതും ഏറെ വിവാദമായിരുന്നു.

English summary
A day after inviting flak and protest from a Hindu group, Amazon.com – world’s largest online retailer on Wednesday removed leggings with images of several Hindu gods and goddesses from its website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X