അന്നും ഇന്നും ഇൻഡസ്ട്രിയിൽ കൃമികള്‍ ഉണ്ടെന്ന് ഉർവ്വശി,തുല്യവേതനം വേണമെന്ന് മംമ്ത; വനിതാ ദിനം ആഘോഷിച്ച് 'അമ്മ'
കൊച്ചി; വനിതാ ദിനം ആഘോഷിച്ച് താരസംഘടനയായ എ എം എം എ. കൊച്ചിയിൽ സംഘടനയുടെ ആസ്ഥാനത്ത് ആർജവ 2022 എന്ന പേരിലാണ് പരിപാടി നടത്തിയത്. ചടങ്ങിൽ മുൻ മന്ത്രി കെകെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. താരസംഘടന അമ്മ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ചടങ്ങിൽ സംസാരിച്ച കെകെ ശൈലജ പറഞ്ഞു. കൂട്ടത്തിലൊരാള്‍ ബുന്ധിമുട്ടുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ക്കൊപ്പം നില്‍ക്കണം. അംഗങ്ങളുടെ പരാതി കേള്‍ക്കാന്‍ സംഘടന മുന്നിട്ടിറങ്ങണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ
അതേസമയം തുല്യ വേതനത്തെ കുറിച്ചായിരുന്നു ചടങ്ങിൽ സംസാരിച്ച നടി മംമ്തയുടെ വാക്കുകൾ. മുൻപൊക്കെ വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സഹപ്രവർത്തകരായ പുരുഷ താരങ്ങൾ ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെന്നായിരുന്നു നടി ഉർവ്വശി പറഞ്ഞത്.

മന്ത്രി കെ കെ ശൈലജ പറഞ്ഞത്- ഒരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ആ ബുദ്ധിമുട്ടിൽ നമ്മൾ ഒരുമിച്ച് നിൽക്കണം. ചിലപ്പോൾ ന്യായാന്യായങ്ങൾ ഒക്കെ ആലോചിക്കും. ഇത് ശരിയാണോ, അല്ല കഥമെനഞ്ഞതാണോയെന്ന്, പക്ഷേ ഒരു കുട്ടി ബുദ്ധിമുട്ട് ഉണ്ടായെന്ന് പറയുമ്പോൾ അവരെ പിന്തുണയ്ക്കുക തന്നെ വേണം. ചിലപ്പോൾ അന്വേഷണത്തിൽ അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അപ്പോൾ വിമർശിക്കാം. നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഞാൻ അതിജീവിതയാണ് ഇരയല്ല എന്ന് പറഞ്ഞു, ആ കുട്ടിയോട് തനിക്ക് ഭയങ്ക ബഹുമാനമാണ്.

ചിലർ പറയുന്നത് കേൾക്കാം, വർഷങ്ങളോളം എന്നെ ദ്രോഹിച്ചുവെന്ന്, എന്തിനാണ് വർഷങ്ങളോളം പരാതി പറയാൻ കാത്ത് നിൽക്കുന്നത്? ഒരു തവണ അഹിതമായ നോട്ടമോ, വാക്കോ, സ്പർശമോ ഉണ്ടായാൽ അപ്പോൾ പറയണം, ആ ആർജവം സ്ത്രീകൾ കാണിക്കണം. അവിടെ നിർത്തിക്കണം അത്. തുറന്ന് പറയാനും നേരിടാനുമുള്ള ആർജവം ഇല്ലേങ്കിൽ പിന്നെ നമ്മൾ നേടിയ വിദ്യാഭ്യാസം എന്തിനാണ്. ആര്ജിച്ച വിദ്യാഭ്യാസം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം. പുരുഷനും സ്ത്രീയും ചേർന്നാണ് സമൂഹത്തിലെ ദുഷ്പ്രവണതകൾക്ക് അറുതി വരുത്തേണ്ടതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു.

നടി മംമ്ത -ഏതെങ്കിലും വേദിയിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ അതിനർത്ഥം പുരുഷൻമാരെ ഇകഴ്ത്തി കാണുന്നുവെന്നല്ല. ഇത്രയും കാലം അടിച്ചമർത്തൽ നേരിടേണ്ടി വന്നത് കൊണ്ടാണ് ഈ ഒരു രീതിയിൽ സ്ത്രീകൾക്ക് പ്രതികരിക്കേണ്ടി വന്നത്. അതുകൊണ്ടാണ് സ്ത്രീ ശാക്തീകരണം എന്ന ഹാഷ് ടാഗ് ഇട്ട് കാര്യങ്ങൾ അവതരിപ്പിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.

നമ്മൾ എല്ലാവരും തുല്യമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നം വേതനം തന്നെയാണ്. ജീവിതം ആഘോഷിക്കുന്നയാളാണ് ഞാൻ.പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അവർ പിന്തുടരുന്ന ജീവിത രീതി നമ്മുക്കും പിന്തുടരണമെങ്കിൽ അവരെ പോലെ തന്ന വേതനം നമ്മുക്കും ലഭിക്കണമെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.

നടി ഉർവ്വശി-എല്ലാ കാലത്തും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇന്ന് മാത്രമല്ല. പക്ഷേ അന്നത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ പ്രത്യേകിച്ച് ലാലേട്ടനെ പോലുള്ളവർ, അന്ന് ഇന്നത്തെ പോലെ ഒരുപാട് വാഹനങ്ങളൊന്നും ഉണ്ടാകില്ല. ലൊക്കേഷനിൽ നിന്ന് പോകാൻ ഒന്നോ രണ്ടോ നോൺ എസി അംബാസിഡർ കാറുകളാണ് അന്ന് ഉണ്ടായിരുന്നത്.

പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ സ്ത്രീകളൊക്കൊ സുരക്ഷിതമായി പോയോ എന്ന് ഉറപ്പാക്കും. അങ്ങനെ നമ്മൾ പോയെന്ന് ഉറപ്പാക്കിയാലേ അവർ പോകൂ. അത്തരത്തിൽ സഹപ്രവർത്തകർ തന്നെ സ്ത്രീകളെ സംരക്ഷിക്കാനുള്ള മനസ് കാണിക്കുമായിരുന്നു. പിന്നെ ചിലരൊക്കെയുണ്ട്, ചില കൃമികൾ അവർ അന്നും ഇന്നും ഉണ്ട്, ഉർവ്വശി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications