സെക്‌സ് ശരീരത്തിന്റെയും മനസിന്റെയും ആഘോഷം; സെക്‌സില്ലാത്ത പ്രണയം സമ്പൂര്‍ണമല്ലെന്ന് ലേഖനം

  • Posted By: Desk
Subscribe to Oneindia Malayalam

എന്താണ് സെക്‌സ്. എന്തിനാണ് സെക്‌സ്. പ്രത്യുല്‍പാദന മാര്‍ഗമായി മാത്രം സെക്‌സിനെ കാണുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. അമിതമായ ആത്മീയത കാരണം സെക്‌സിനോട് യോജിക്കാത്തവരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ക്രൈസ്തവ സഭയുടെ മാഗസിനില്‍ വന്നിരിക്കുന്ന ലേഖനം. ആലപ്പുഴ രൂപതയുടെ മാഗസിനായ മുഖരേഖയില്‍ വന്നിരിക്കുന്ന ലേഖനത്തിലാണ് ലൈംഗികതയുടെ ആവശ്യകതയും അതിന്റെ ആസ്വാദനവും സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്. രതിയും ആയുര്‍വേദവും എന്ന തലക്കെട്ടില്‍ നാല് പേജുകളിലായി മാഗസിനില്‍ ഡോ. സന്തോഷ് ആണ് ലേഖനം എഴുതിയിട്ടുള്ളത്. ലൈംഗികതയെ കുറിച്ച് ക്രൈസ്തവ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ലേഖനത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഘോഷമാണ് സെക്‌സ്

ആഘോഷമാണ് സെക്‌സ്

മനസിന്റെയും ശരീരത്തിന്റെയും ആഘോഷമാണ് സെക്‌സ് എന്ന് ലേഖനം പറയുന്നു. ശാരീരകമായി ബന്ധപ്പെടാതെ പ്രണയം സമ്പൂര്‍ണമാകില്ല. ലൈംഗികതയില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

ശരിക്കും ഒന്നുചേരണമെങ്കില്‍

ശരിക്കും ഒന്നുചേരണമെങ്കില്‍

ആണിന്റെയും പെണ്ണിന്റെയും ശരീരങ്ങള്‍ ശരിക്കും ഒന്നുചേരണമെങ്കില്‍ ഇരുവരുടെയും മനസുകള്‍ ഒരുപോലെ ലയിക്കണം. അല്ലാത്ത ലൈംഗികതയും പ്രണയവും സമ്പൂര്‍ണമാകില്ലെന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം. രതിയും ആയുര്‍വേദവും എന്ന വിഷയത്തിലാണ് ഡോ. സന്തോഷ് ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

സ്ത്രീയെ തരംതിരിക്കാം

സ്ത്രീയെ തരംതിരിക്കാം

സ്ത്രീയുടെ ശരീരഘടനയും മാറിടത്തിന്റെ വലിപ്പവും നോക്കി നാലായി തരം തിരിക്കാമെന്ന് ലേഖനത്തില്‍ പറയുന്നു. ഇതിനായി വാഗ്ഭടന്റെ വിഖ്യാതമായ അഷ്ടാംഗ ഹൃദയത്തിലെ ചില ഭാഗങ്ങള്‍ ലേഖനത്തില്‍ എടുത്തുപറയുന്നു. പദ്മിനി, ചിത്രിണി, സംഘിണി, ഹസ്തിനി എന്നിങ്ങനെയാണ് സ്ത്രീകളെ തരം തിരിക്കുന്നത്.

എങ്ങനെ ആരോഗ്യകരമാക്കാം

എങ്ങനെ ആരോഗ്യകരമാക്കാം

സ്ത്രീകളുടെ ശരീര ഘടനയും മാറിടത്തിന്റെ വലിപ്പവും പരിശോധിച്ചാല്‍ അവരുടെ ലൈംഗിക ശേഷി കണക്കാക്കാന്‍ സാധിക്കും. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാല് തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങനെ ഒരു പുരുഷന് ആരോഗ്യകരമായി ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് കാണിച്ചുതരുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പുരുഷ കേന്ദ്രീകൃതം

പുരുഷ കേന്ദ്രീകൃതം

ലേഖനം പുരുഷ കേന്ദ്രീകൃതമാണെന്ന വാദം ഉയരാന്‍ സാധ്യതയുണ്ട്. സ്ത്രീ വാദികള്‍ ലേഖനത്തിനെതിരേ രംഗത്തുവരാനുമിടയുണ്ട്. എങ്കിലും പാരമ്പര്യമായ രീതിയില്‍ നിന്ന് വ്യത്യസ്തമായ തരത്തില്‍ ലൈംഗികതയെ സമീപിക്കുന്നുവെന്ന ഗുണപരമായ വശം ലേഖനത്തിലുണ്ടെന്നതും ശ്രദ്ധേയമാണ്.

തെറ്റായൊന്നുമില്ല

തെറ്റായൊന്നുമില്ല

ലേഖനത്തില്‍ തെറ്റായൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിവി വര്‍ഗീസ് പറയുന്നു. ഗുണപരമായ വിവരങ്ങള്‍ കൈമാറുന്നതാണ് ലേഖനം. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ലൈംഗികത. നല്ല ജീവതം നയിക്കാന്‍ ഇത് ആവശ്യമാണെന്നും വര്‍ഗീസ് പറയുന്നു.

പ്രധാനം നാലു കാര്യങ്ങള്‍

പ്രധാനം നാലു കാര്യങ്ങള്‍

മനുഷ്യന് സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍ അവശ്യം വേണ്ട ചില കാര്യങ്ങളും ഡോ. സന്തോഷ് എടുത്തുപറയുന്നു. ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയാണ് മനുഷ്യന് സന്തോഷ ജീവിതം നയിക്കാന്‍ വേണ്ട പ്രധാന കാര്യങ്ങള്‍. വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ ലംഘിക്കാതെ ഋതുഭേതങ്ങള്‍, സ്ഥലം, കരുത്ത്, ശക്തി എന്നിവ നോക്കിയാകണം ഏത് തരത്തിലുള്ള ലൈംഗികതയിലും ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആദ്യമായിട്ടാണെന്ന് എഡിറ്റര്‍

ആദ്യമായിട്ടാണെന്ന് എഡിറ്റര്‍

കാമസൂത്രവുമായി ബന്ധപ്പെട്ട ലേഖനം ആദ്യമായിട്ടാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മാഗസിന്‍ എഡിറ്റര്‍ ഫാദര്‍ സേവിയര്‍ കുടിയാംശേരി പറയുന്നു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ലേഖനത്തിന്റെ ഉദ്ദേശം. ഡോ. സന്തോഷ് പതിവായി മാഗസിനില്‍ എഴുതുന്ന വ്യക്തിയാണെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

പ്രോല്‍സാഹനം

പ്രോല്‍സാഹനം

ആത്മീയതയുമായി ബന്ധപ്പെടുത്തി ലൈംഗികതയെ പാപമെന്നും തലമുറയെ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും പറയുന്ന പാരമ്പര്യ ക്രൈസ്തവ ബോധത്തെ മറികടന്നുള്ളതാണ് ലേഖനം. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രയെ കുറിച്ച് ആദ്യമായിട്ടാണ് മാഗസിനില്‍ ഒരു ലേഖനം വരുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

പിന്തുണയേറി

പിന്തുണയേറി

വിശ്വാസികള്‍ക്കിടയില്‍ ലേഖനത്തിനെതിരേ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പലരും പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. ജീവിതത്തിന്റെ സമ്പൂര്‍ണതയ്ക്കുള്ള വഴിയാണ് ലേഖനം നിര്‍ദേശിക്കുന്നതെന്നും അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Debunking the commonly-held notion among the devout that sex is anathema to spirituality and serves only a procreative purpose, an article in the Christmas edition of a church-run magazine explicitly encourages eroticism among spouses.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്