Get Updates
Get notified of breaking news, exclusive insights, and must-see stories!

'മന്ത്രിമാരെക്കാളും നിയമസഭയെക്കാളും വലുതല്ല കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥൻ'; ഗവർണർക്കെതിരെ എംവി ജയരാജൻ

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. ഗവർണർ കേന്ദ്രം നിയമിക്കുന്ന വെറുമൊരുദ്യോഗസ്ഥൻ മാത്രമാണെന്നും അവർ ഒരിക്കലും നിയമസഭയെക്കാളും മന്ത്രിമാരെക്കാളും വലുതല്ലെന്നും ജയരാജൻ പറഞ്ഞു. ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നുതന്നെയാണ്.ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടയാളാണ് ഗവർണറെന്ന് മറക്കരുതെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഗവർണർ കേന്ദ്രം നിയമിക്കുന്ന വെറുമൊരുദ്യോഗസ്ഥൻ. ഗവർണർമാർ ജനം തിരഞ്ഞെടുത്ത അധികാരികളല്ലെന്ന് സുപ്രീംകോടതിക്ക് വീണ്ടും ഓർമപ്പെടുത്തേണ്ടിവന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഒപ്പിടുകയെന്നത് ഗവർണറുടെ ഉത്തരവാദിത്തമാണെന്നും സർക്കാരുകൾ കോടതിയെ സമീപിച്ചാൽ മാത്രം തീരുമാനമെടുക്കുന്നത് നല്ല പ്രവണതയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് നിയമസഭ പാസ്സാക്കിയ 7 ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നടത്തിയ നിരീക്ഷണം കേരള ഗവർണർക്കും ബാധകമാണ്.

mvjay-

എട്ട് ബില്ലുകൾ ഗവർണർ ഒപ്പിടാതെ തടഞ്ഞുവെച്ചിട്ട് അഞ്ചുമുതൽ 24 മാസം വരെയായിരിക്കുന്നു. ഒപ്പിടാതിരിക്കാനുള്ള കാരണങ്ങൾ മാറ്റിമാറ്റിപ്പറയുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല ബില്ലിനെപ്പറ്റി ആദ്യം പറഞ്ഞത്, തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്ലായതിനാൽ താൻ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമായിരുന്നു. 'മണിബിൽ' അതിനൊപ്പം ഇല്ലാത്തതിനാൽ ഒപ്പിടാനാവില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഭരണഘടനയുടെയും നിയമസഭാ ചട്ടത്തിലെ നിയമനിർമാണം സംബന്ധിച്ച 14-ാം അധ്യായത്തിലെ വ്യവസ്ഥകളും പരിശോധിച്ചിരുന്നുവെങ്കിൽ ഗവർണർ ഇത്തരമൊരഭിപ്രായം പറയുമായിരുന്നില്ല. മാത്രമല്ല, ഇത്തരമൊരു ബിൽ നിയമസഭ പരിഗണിക്കുമ്പോൾ ഉയർന്നുവന്ന തടസ്സവാദങ്ങളിൻമേൽ സ്പീക്കർ അന്ന് നൽകിയ റൂളിങ്ങ് പ്രകാരവും സർവ്വകലാശാല ബിൽ മണിബില്ലല്ല. ഇടയ്ക്കിടക്ക് ഗവർണർ പറയുന്നതാണ്, മുഖ്യമന്ത്രി വന്ന് കണ്ടാൽ ബില്ലുകൾ ഒപ്പിടാം എന്നത്.

അതിനർത്ഥം ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നുതന്നെയാണ്. ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങളാണ്. അവർ തെരഞ്ഞെടുക്കുന്നവർ ഉൾക്കൊള്ളുന്നതാണ് നിയമസഭയും മന്ത്രിസഭയും. അവരെക്കാൾ വലുതല്ല കേന്ദ്രം നിയമിക്കുന്ന വെറുമൊരു ഉദ്യോഗസ്ഥൻ. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടയാളാണ് ഈ ഉദ്യോഗസ്ഥൻ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+