Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോരായ്മ ഉണ്ടായിരിക്കാം'; സിപിഎമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യമെന്ന് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: സംസ്ഥാന ബി ജെ പിയില്‍ നിന്നുള്ള പ്രമുഖരുടെ രാജിയില്‍ പ്രതികരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. ബി ജെ പി വിട്ട് സി പി എമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് പോരായ്മ ഉണ്ടായിരിക്കും. അത് ഞങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി ജെ പി വിട്ട സാഹചര്യത്തിലാണ് എ എന്‍ രാധാകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ നേരത്തെ ബി ജെ പിയില്‍ നിന്ന് രാജിവച്ചിരുന്നു. കലാകാരന്മാര്‍ക്ക് ബി ജെ പി പ്രധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടി വിട്ടത്. ബി ജെ പിയില്‍ കലാകാരന് പൊതുവേ പ്രാധാന്യം കിട്ടുന്നില്ല. ഒരുപാട് ആശയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്, സിനിമകള്‍ പോലും. ഒന്നും സ്വീകരിക്കുന്ന അവസ്ഥയില്ലെന്ന് രാജസേനന്‍ ആരോപിച്ചിരുന്നു.

bjp

'സംഘകലാ വേദി എന്നൊരു സംഘടനയുണ്ട്. ബി ജെ പിയുടെ കീഴിലുള്ള സ്റ്റേജ് ആര്‍ടിസ്റ്റുകളുടെ സംഘടനയാണ്. കേരളം മുഴുവന്‍ ഒരുപാട് അംഗങ്ങളുണ്ട്. അതില്‍ നല്ല എഴുത്തുകാരുണ്ട്. അവരെക്കൊണ്ട് സ്‌കിറ്റൊക്കെ എഴുതിച്ചിരുന്നു. ഒന്നും പരിഗണിക്കുന്നില്ല. നന്നായി പാടുന്നവരുണ്ട്. അവരെ ഒന്നും ഒരു വന്ദേ മാതരം പാടാന്‍ പോലും വിളിക്കില്ല'- രാജസേനന്‍ പറഞ്ഞു.

രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും പാര്‍ട്ടി വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞാലുടന്‍ സി പി എമ്മിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. 'തന്റെ ഇഷ്ട നേതാവാണ് പിണറായി വിജയന്‍. കേരളത്തിന് വേണ്ടി അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. മുഖ്യമന്ത്രി നാട്ടില്‍ എത്തിയാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും'- ഭീമന്‍ രഘു പറഞ്ഞു.

അതേസമയം, ഏറ്റവും ഒടുവിലായി സംവിധായകന്‍ രാമസിംഹനാണ് ബി ജെ പിയില്‍ നിന്ന് രാജിവച്ചത്. രാജിവച്ചതിന് പിന്നാലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു, ആ പോസ്റ്റ് ഇങ്ങനെയാണ്. 'ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധര്‍മ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി'.

'ഇന്ന് രാവിലെ മുതല്‍ പത്രക്കാര്‍ വിളിക്കുന്നുണ്ട് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇല്ല. രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോള്‍ പുറത്തു വന്നു അത്രേയുള്ളൂ. ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ. കലഹിക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കലഹിക്കാലോ'- രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ച് കാലമായി ബി ജെ പി നേതൃത്വവുമായി അകന്നുനില്‍ക്കുകയായിരുന്നു രാമസിംഹന്‍. നേരത്തെ ബി ജെ പി സംസ്ഥാന സമിതി അംഗത്വമുള്‍പ്പെടെയുള്ള ഭാരവാഹിത്വവും രാമസിംഹന്‍ ഒഴിഞ്ഞിരുന്നു. ബി ജെ പിയിലേക്ക് ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം അലി അക്ബര്‍ എന്ന പേര് മാറ്റി രാമസിംഹന്‍ അബൂബക്കര്‍ എന്നാക്കി മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+