'സ്പീക്കറുടെ പ്രസ്താവന വിശ്വാസത്തെ മുറിവേൽപ്പിച്ചു; തിരുത്തുന്നതാണ് നല്ലത്'; വിഡി സതീശൻ
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവന വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതായിപ്പോയെന്നും തിരുത്തുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി ജാഗ്രതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. ആ ജാഗ്രത സ്പീക്കർ കാണിച്ചില്ല. ആയുധം കൊടുത്ത പ്രസ്താവനയാണ് . ബിജെപി അപ്പോൾ തന്നെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സിപിഎം കുറച്ച് കൂടി ശ്രദ്ധയോട് കൂടി അതിനെ കൈകാര്യം ചെയ്യുമെന്നാണ് കരുതിയതെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഒരു ശാസ്ത്രബോധവും ഒരു മതഗ്രന്ഥങ്ങളിലും പറയുന്ന പലകാര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തതാണ്.ശാസ്ത്ര വിശ്വാസത്തെ മതവിശ്വാസവുമായി ആരും കൂട്ടിക്കുഴക്കാറില്ല. യുക്തിയും വിശ്വാസവും സഹിഷ്ണുതകയും ആധുനികതയുമെല്ലാം അവിടെ ഉണ്ട്. പക്ഷേ പരസ്പരബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യേണ്ടതില്ല.

ആയുധം കൊടുത്ത പ്രസ്താവനയാണ് . ബിജെപി അപ്പോൾ തന്നെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സിപിഎം കുറച്ച് കൂടി ശ്രദ്ധയോട് കൂടി അതിനെ കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവർ അത് ആളിക്കത്തിക്കാന്‍ ശ്രമിച്ചു. വർഗീയവാദികളുടെ അതേ രീതിയാണ് സിപിഎമ്മും അവലംബിക്കുന്നത്. സിപിഎം നേതാക്കളുടെ പ്രസ്താവനകൾ എന്നെ വിസ്മയപ്പെടുത്തി. കാരണം
എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് അവർ നടത്തിയത്. അവർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്, പക്ഷേ ഞങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സ്പീക്കര്‍ ആ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി ജാഗ്രതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. ആ ജാഗ്രത സ്പീക്കർ കാണിച്ചില്ല.അത് മറ്റുള്ളവരുടെ വിശ്വസത്തിന് മുറിവേല്‍ക്കുന്ന തരത്തിലായിപ്പോയി.അദ്ദേഹം ശാസ്ത്രബോധത്തെ ഇതുമായി കൂട്ടിക്കെട്ടാൻ നോക്കുകയാണ്. അത് കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല.
സ്പീക്കറും സിപിഎമ്മും വളരെ ഗൗരവത്തോടെ ഈ വിഷയത്തെ കണ്ട് വെള്ളം ഒഴിച്ച് അത് അണക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഞങ്ങൾ പ്രതികരിക്കാതിരുന്നത് കെട്ടടങ്ങട്ടെയെന്ന് കരുതിയാണ്. ഞങ്ങൾ കൂടി വന്നത് എരിതീയിൽ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ്. മനപ്പൂർവ്വം തന്നെയായിരുന്നു മൗനം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു. ബിജെപിയും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വിഷയം കത്തിക്കുകയാണ്.
എവിടെ നിന്നാണോ ആ പ്രസ്താവന വന്നത് അവിടെ നിന്നാണ് അത് ഉണ്ടാവേണ്ടത്. സിപിഎം ഉത്തരവാദിത്വത്തോടെയുള്ള നിലപാട് സ്വീകരിക്കണം.ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ ഭാഷയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്. കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ കൈവെട്ടുമെന്നും കാൽവെട്ടുമെന്നും മോര്‍ച്ചറിയിലാക്കുമെന്ന് പറഞ്ഞ് നേതാക്കള്‍ ആളിക്കത്തിച്ചു.
വിശ്വാസത്തിലേക്കും ആചാരക്രമങ്ങളിലേക്കും വ്യക്തിനിയമങ്ങളിലേക്കോ സര്‍ക്കാരോ ജ്യൂഡീഷ്യറിയോ പോലും കടന്നുവരരുത്. അതിനെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കരുത്. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രം എന്‍എസ്എസിനുണ്ട്. മത തീവ്രവാദികള്‍ക്കും സംഘപരിവാറിനും മുന്നില്‍ എൻഎസ്എസ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ഒരു ഭീഷണിക്കും വഴങ്ങിയിട്ടുമില്ല. അതാണ് എന്‍എസ്എസിന്റെ പ്രസക്തി', സതീശൻ പറഞ്ഞു.












Click it and Unblock the Notifications