ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സുഹൃത്ത് പറഞ്ഞത്... ചര്‍ച്ചയായി അനില്‍ അക്കരെയുടെ വാക്കുകള്‍
തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാകുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയാണ് സ്വപ്നയുടെ പ്രധാന ആരോപണങ്ങള്‍. എല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്നാണ് സ്വപ്ന പറയുന്നത്. ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞില്ലേ എന്ന് സ്വപ്നയുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇനിയൊന്നും പറയാനില്ലെന്നും എല്ലാം എഴുതിയിട്ടുണ്ടെന്നും ശിവശങ്കര്‍ പ്രതികരിച്ചു. കേസ് തീരുംവരെ ഒന്നും പറയാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്തിന് സ്വപ്നയെ ടൂള്‍ ആക്കിയെങ്കില്‍ മുഖ്യമന്ത്രി അതിന് മറുപടി പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് സ്വപ്ന സുരേഷ് ചെയ്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു. സ്വപ്ന സുരേഷ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിര്‍വഹിക്കപ്പെട്ടുവെന്നും സതീശന് ആരോപിച്ചു.
കെടി ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സത്യം മാത്രമേ ജയിക്കൂ എന്നായിരുന്നു ജലീലിന്റെ പ്രതികരണം. തന്റെ രക്തത്തിനായി ഓടി നടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നും ജലീല്‍ പറഞ്ഞു. അതേസമയം, ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ശരിവച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. വ്യത്യസ്തമായ പ്രതികരണവുമായിട്ടാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കരെ രംഗത്തുവന്നിരിക്കുന്നത്. തന്നെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ചുവെന്ന് അദ്ദേഹം പറയുന്നു. ലൈഫ് മിഷന് അഴിമതി പുറത്തുകൊണ്ടുവരാന്‍ നടത്തിയ പോരാട്ടം ഇവര്‍ക്ക് പിടിച്ചില്ല. തന്നെ ഒതുക്കാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
'നീ തോല്‍ക്കേണ്ടത്
ഞങ്ങളുടെ രണ്ട് പാര്‍ട്ടിക്കാരുടെയും ആവശ്യമായിരുന്നു.
ആ പണി പഞ്ചായത്ത് തെരഞ്ഞെടുപ്പ്
തൊട്ടേ ആരംഭിച്ചു,
വടക്കാഞ്ചേരി നഗരസഭ,
അടാട്ട് പഞ്ചായത്ത്,
തെക്കുംകര പഞ്ചായത്ത്,
തോളൂര്‍ പഞ്ചായത്ത്,
കോലഴി പഞ്ചായത്ത് എന്നിവിടങ്ങളില്‍
തെരഞ്ഞെടുപ്പിന് മുന്‍പേ സഖ്യമുണ്ടാക്കി,
അത് വിജയിച്ചു,
പിന്നെ നിയമസഭയിലും,
അതിന്റെ ചുമതല എം കെ കണ്ണനെ
ഏല്‍പ്പിച്ചു അങ്ങനെ എല്ലാം ഭംഗിയാക്കി,
നീ തോറ്റാല്‍ പിന്നെ ലൈഫ് കേസ്
ജനം വിശ്വസിക്കില്ല, പിന്നെ സിബിഐ അത് ഞങ്ങളുടെ പാര്‍ട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നല്കി''
ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ വന്ന
ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്.
ഒരു കാര്യം ഞാന്‍ നിയമസഭ
തെരഞ്ഞെടുപ്പില്‍ തോറ്റുകാണും
പക്ഷേ അഴിമതിക്കെതിരായ
പോരാട്ടത്തില്‍ നിങ്ങള്‍ക്കാര്‍ക്കും
എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല.?
ഇപ്പോള്‍ ഈ കേസിലുണ്ടായ വെളിപ്പെട്ട
ചില കാര്യങ്ങള്‍ ഞാന്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്.
ബിജെപി, സിപിഎം സര്‍ക്കാരുകള്‍ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടില്‍ അതിനെ മറികടക്കുക എളുപ്പമല്ല.
എന്ത് വിലകൊടുത്തും
അതിനെ മറികടക്കണം.
അത് ജീവന് നല്കിയാണെങ്കിലും
മറികടക്കും.
ഒരുനാള്‍ സത്യം ജയിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications