കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അനിത പുല്ലയിലിനെ ക്ഷണിച്ചിരുന്നില്ല'; പട്ടികയിൽ പേരില്ലെന്ന് പി ശ്രീരാമകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോക കേരള സഭയിലെത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. നോർക്ക അനിതയെ ക്ഷണിച്ചിരുന്നില്ലെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംഭവമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു. ഇക്കാര്യം കണ്ടെത്തിയതാണ്.

p

ഈ സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മോന്‍സനെതിരായ ബലാത്സംഗ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്തുമോന്‍സനെതിരായ ബലാത്സംഗ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്തു

അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്ന അനിത, സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു.

ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം

സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. തുടർന്ന് നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയത്. അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും അനിത ഇവിടെ എത്തിയതായും വിവരമുണ്ട്.

English summary
anitha pullayil loka kerala sabha visit : norka vice chairman p sreeramakrishnan reacted this matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X