'യോഗി'യെ തിരുവനന്തപുരത്ത് കെട്ടിവലിച്ചു; യുപി പോലീസ് എത്തും... തമിഴ്‌നാട് മോഡല്‍ സാധ്യത
തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി കെട്ടിവലിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ കേസ്. സമരം നടത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുപി പോലീസിന്റെ സൈബര്‍ വിങ് ആണ് കേസെടുത്തിരിക്കുന്നത്. ലഖ്‌നൗവിലെ രണ്ടുപേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് ആര്‍എസ്എസിന്റെ ഓര്‍ഗനൈസര്‍ പോര്‍ട്ടല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കേരള പോലീസോ സൈബര്‍ വിങോ ഇതുവരെ കേസെടുത്തിട്ടില്ല. ഉത്തര്‍ പ്രദേശ് സൈബര്‍ പോലീസ് കേസെടുത്ത കാര്യം ഇതുവരെ അറിയില്ലെന്നും ആര്‍എസ്എസ് ബന്ധമുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും ചില മാധ്യമങ്ങളിലും വന്ന വാര്‍ത്തകളില്‍ നിന്നുള്ള വിവരം മാത്രമേയുള്ളൂ എന്നും കാമ്പസ് ഫ്രണ്ട് നേതൃത്വം പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ മാസം 23ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചിനിടെയാണ് യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി കെട്ടിവലിച്ചത്. ഉത്തര്‍ പ്രദേശില്‍ തടവില്‍ കഴിയുന്ന കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും മറ്റു മലയാളികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്ഭവന്‍ മാര്‍ച്ച്.

യോഗിയെ കെട്ടിവലിക്കുകയും പ്രതീകാത്മകമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അന്ന് തന്നെ പ്രതിഷേധം ഉയരുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് യുപി സൈബര്‍ പോലീസില്‍ പരാതി ലഭിച്ചത്. അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ലഖ്‌നൗ സ്വദേശികളായ രണ്ടുപേര്‍ ലഖ്‌നൗ സൈബര്‍ വിഭാഗത്തിന് പരാതി നല്‍കിയിരിക്കുന്നതെന്ന് ഓര്‍ഗനൈസര്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ വിഷയവും സമരക്കാര്‍ എടുത്തുപറഞ്ഞിരുന്നു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

സിദ്ദിഖ് കാപ്പന്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്നിവരെ അകാരണമായി യുപി പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കാമ്പസ് ഫ്രണ്ട് ആരോപിച്ചത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതീകാത്മകമായി കെട്ടിവലിച്ച യോഗിയെ പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ലഖ്‌നൗ റൂറല്‍ ജില്ലയിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചതെന്ന് ഓര്‍ഗനൈസര്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 505(2)- ശത്രുത വളര്‍ത്തല്‍, ഐടി നിയമത്തിലെ 66ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ് പോലീസ് വൈകാതെ തിരുവനന്തപുരത്ത് എത്തിയേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങള്‍

യോഗിയെ പ്രതീകാത്മകമായി കെട്ടിവലിക്കുന്ന വീഡിയോ പ്രചരിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് പരാതി ലഭിച്ചതും കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തതും. അതേസമയം, കേസ് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് കാമ്പസ് ഫ്രണ്ട് നേതൃത്വം പ്രതികരിച്ചു. വീഡിയോ പ്രചരിക്കുന്നത് തടയാനുള്ള സംഘപരിവാര്‍ തന്ത്രമാകാം ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു.

ഈ വര്‍ഷം ആഗസ്റ്റില്‍ ഉത്തര്‍ പ്രദേശ് പോലീസ് ചെന്നൈയിലെത്തി 62കാരനെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ സ്വദേശിയായ മന്‍മോഹന്‍ മിശ്ര എന്ന വ്യക്തിയെ ആണ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications