ഭാര്യയെ പരിശോധിച്ച ഡോക്ടറെ തല്ലിയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
ഒരു രോഗി ചികിത്സ വേണമെങ്കില്‍ ഡോക്ടര്‍മാര്‍ ശാരീരികമായി തന്നെ പരിശോധന നടത്തേണ്ടി വരും. അല്ലാതെ രോഗം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

കൊച്ചി: ഭാര്യയെ പരിശോധിച്ച ഡോക്ടറെ മര്‍ദിച്ച ഭര്‍ത്താവിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഭാര്യയോട് പരിശോധനയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവ് തല്ലിയത്.
ജാമ്യം നിഷേധിച്ച കോടതി നിര്‍ണായക നിരീക്ഷണവും നടത്തി. രോഗമെന്താണെന്ന് പരിശോധിക്കുമ്പോള്‍ സ്പര്‍ശിക്കാതെ ചികിത്സ നടക്കില്ലെന്നും കോടതി പറഞ്ഞു. ഡോക്ടമാരുടെ പ്രൊഫഷനില്‍ അത്തരം കാര്യം നിര്‍ബന്ധമായുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഒരു രോഗി ചികിത്സ വേണമെങ്കില്‍ ഡോക്ടര്‍മാര്‍ ശാരീരികമായി തന്നെ പരിശോധന നടത്തേണ്ടി വരും. അല്ലാതെ രോഗം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

ചികിത്സ നടത്തുമ്പോള്‍ സ്റ്റെതസ്കോപ്പ് നെഞ്ചില്‍ വെക്കേണ്ടി വരും. അതിലൂടെ മാത്രമേ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.
അതേസമയം സമയം തന്നെ ഡോക്ടര്‍മാര്‍ അതിരുകടന്ന പരിശോധന നടത്തുകയും, മോശമായി പെരുമാറുകയും ചെയ്യുന്നത് കാണാതിരിക്കാന്‍ സാധിക്കില്ലെന്നും, അത്തരം സത്യസന്ധമായ കേസുകള്‍ അവഗണിക്കില്ലെന്നും കോടതി പറഞ്ഞു.
അങ്ങനെയുള്ള കേസുകളിലെ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത്. സാഹചര്യങ്ങളും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ജനുവരി എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഡോക്ടര്‍ ആ ദിവസം ഈ വ്യക്തിയുടെ ഭാര്യയെ പരിശോധിച്ചിരുന്നു. കാഷ്വാലിറ്റി വിഭാഗത്തില്‍ വെച്ചായിരുന്നു പരിശോധന.
ഇതിനിടെ പ്രതി ഡോക്ടറുടെ കോളറിന് പിടിച്ച് മര്‍ദിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന കാരണത്താലായിരുന്നു അടിച്ചത്. അതേസമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നായിരുന്നു ആരോപണം.
രണ്ട് നഴ്സുമാരുടെയും, ഇയാളുടെ ഭാര്യയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അത് മാത്രമല്ല ഡോക്ടറുടെ കേസ് ഇയാള്‍ക്കെതിരെ വന്നതിന് ശേഷമാണ്, ഈ യുവാവ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം നല്കാന് കോടതി വിസമ്മതിച്ചത്. ജാമ്യം നല്കിയാല്, അതൊരു അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും, കര്‍മനിരതരായ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കാത്ത അവസ്ഥ വരുമെന്നും, അതിലൂടെ പൊതുജനത്തിന് ലഭിക്കുന്ന ചികിത്സ വരെ അവതാളത്തിലാകുമെന്നും കോടതി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications