40 കോടി വേണ്ട 25 മതിയെന്ന് ആന്റണി പെരുമ്പാവൂർ, 15 കോടിയിൽ ഒരു രൂപ പോലും അധികമില്ലെന്ന് വിജയകുമാർ
കൊച്ചി: ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ റിലീസ് സംബന്ധിച്ചുളള അനിശ്ചിതത്വം തുടരുന്നു. മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ 40 കോടി രൂപ അഡ്വാന്‍സ് ആയി തരണമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നിബന്ധന വെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ തിയറ്ററുകള്‍ക്ക് അത് സാധിക്കില്ലെന്നും 10 കോടി നല്‍കാം എന്നുമാണ് തിയറ്റര്‍ ഉടമകള്‍ നിലപാട് എടുത്തത്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ 25 കോടിയിലേക്ക് അയഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരക്കാര്‍ പോലൊരു വമ്പന്‍ ചിത്രം തിയറ്ററിലേക്ക് എത്തിയാല്‍ പ്രതിസന്ധിയിലായ സിനിമാ വ്യവസായം ഉണരും എന്നുളള പ്രതീക്ഷയിലാണ് തിയറ്റര്‍ ഉടമകള്‍. എന്നാല്‍ 50 ശതമാനം മാത്രം സീറ്റില്‍ ആളുകളെ കയറ്റുന്നത് നഷ്ടമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മരക്കാര്‍ ഒടിടിക്ക് നല്‍കാന്‍ ചിത്രം നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ ആലോചിക്കുന്നത്. ചിത്രം തിയറ്റര്‍ റിലീസ് തന്നെ നടത്താനുളള ചര്‍ച്ചകള്‍ ഇതുവരെ എങ്ങും എത്തിയിട്ടില്ല.
'അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

40 കോടി തിയറ്ററുകള്‍ അഡ്വാന്‍സ് നല്‍കണം എന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ മരക്കാറിന് നല്‍കണം എന്നും 25 ദിവസം എങ്കിലും പ്രദര്‍ശിപ്പിക്കണം എന്നുമടക്കമുളള നിബന്ധനകള്‍ ആണ് തിയറ്ററുടമകള്‍ക്ക് മുന്നില്‍ ആന്റണി പെരുമ്പാവൂര്‍ വെച്ചത്. എന്നാല്‍ പ്രതിസന്ധിയില്‍ കഴിയുന്ന തിയറ്ററുകള്‍ക്ക് അത്രയും പണം ഇപ്പോള്‍ നല്‍കാവുന്ന സാഹചര്യത്തിലല്ല ഉളളത്. 10 കോടി അഡ്വാന്‍സ് നല്‍കാം എന്നാണ് തിയറ്ററുകളുടെ നിലപാട്.

ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയില്‍ അഡ്വാന്‍സ് തുക ആന്റണി പെരുമ്പാവൂര്‍ 25 കോടിയായി കുറച്ചിരിക്കുകയാണ് എന്ന് പ്രസിഡണ്ട് സുരേഷ് കുമാര്‍ വ്യക്തമാക്കി. മാത്രമല്ല മിനിമം ഗ്യാരണ്ടി വേണം എന്നുളള ആവശ്യത്തിലും ആന്റണി പെരുമ്പാവൂര്‍ ഉറച്ച് നില്‍ക്കുന്നു. ഈ രണ്ട് ആവശ്യങ്ങളോടും തിയറ്റര്‍ ഉടമകള്‍ യോജിച്ചിട്ടില്ല. 15 കോടി അഡ്വാന്‍സ് നല്‍കാമെന്നും മിനിമം ഗ്യാരണ്ടി നല്‍കില്ലെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.

പ്രശ്‌നം തീരുമാനമാകാതെ തുടരുന്നതിനിടെ ആന്റണി പെരുമ്പാവൂരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ വീണ്ടും രംഗത്ത് എത്തി. ജീവിക്കാന്‍ നിവൃത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് ആന്റണി പെരുമ്പാവൂര്‍ 25 കോടി രൂപ വേണം എന്ന് ആവശ്യപ്പെടുന്നത് എന്ന് വിജയകുമാര്‍ കുറ്റപ്പെടുത്തി. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വില പേശാനുളള സാധനമാണോ എന്നും വിജയകുമാര്‍ ചോദിച്ചു.

ആദ്യം ആന്റണി പെരുമ്പാവൂര്‍ 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. മരക്കാര്‍ തിയറ്ററില്‍ കളിച്ച് ലാഭമുണ്ടാക്കാം എന്നുളള പ്രതീക്ഷ ഒരു തിയറ്റര്‍ ഉടമയ്ക്കും ഇല്ല. ഈ സിനിമ തിയറ്ററില്‍ കാണണം എന്നുളള പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നത്. 15 കോടി തരാം എന്ന് പറയുന്നത് തല്ലി പിഴിഞ്ഞ് എടുക്കുന്ന കാശാണ് എന്നും വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് ഓരോ തിയറ്റര്‍ ഉടമയ്ക്കും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന് കണക്ക് കൂട്ടിയതിന് ശേഷമാണ് 15 കോടി മരക്കാറിന് അഡ്വാന്‍സ് ആയി നല്‍കാം എന്ന് പറയുന്നത്. ഒരു രൂപ പോലും കൂടുതല്‍ നല്‍കില്ല. പതിനഞ്ച് കോടി ഒരു രൂപ തരാം എന്ന് പറയാന്‍ പോലും നിവര്‍ത്തി ഇല്ലാത്ത അവസ്ഥയിലാണ് തിയറ്റര്‍ ഉടമകള്‍ ഉളളത് എന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി. 500 സ്‌ക്രീനില്‍ 21 ദിവസം മരക്കാറിന് ഫ്രീ റണ്‍ നല്‍കാം എന്നുളളത് ഒരു സിനിമയ്ക്കും നല്‍കാത്ത ഓഫര്‍ ആണെന്നും വിജയകുമാര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications