Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കുഞ്ഞ് വളരേണ്ടത് എന്നോടൊപ്പമാണ് അവനെ എനിക്ക് വേണം'; സ്വന്തം കുഞ്ഞിനെ തേടി അലയുകയാണ് ഒരമ്മ

തിരുവനന്തപുരം: കേരളം ഏറെ സങ്കടത്തോടെ കേട്ട ഒരു സംഭവമായിരുന്നു പ്രസവിച്ച കുഞ്ഞിനെ തേടി അമ്മ അലയുന്ന വാര്‍ത്ത. മുന്‍ എസ്എഫ്‌ഐ നേതാവായ അനുപമ എസ് ചന്ദ്രനാണ് സ്വന്തം കുഞ്ഞിനേയും തിരഞ്ഞ് ഒരു വര്‍ഷമായി അലയുന്നത്. പേരൂര്‍ക്കട ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റായിരുന്ന അജിത്തുമായി പ്രണയിലത്തിലായിരുന്നു അനുപമ. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിക്കുകയും. ഇത് അനുപമയുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇവരുടെ കുഞ്ഞനെ എടുത്ത് മാറ്റുകയുമായിരുന്നു. വിവാഹിതനായ അജിത്തില്‍ നിന്ന് ഗര്‍ഭം ധരിച്ചതാണ് വീട്ടുകാരുടെ എതിര്‍പ്പിനുള്ള പ്രധാന കാരണമെന്നാണ് അനുപമ പറയുന്നത്. പ്രസവിച്ച് മൂന്നാം ദിവസമാണ് കുഞ്ഞിനെ എടുത്ത് മാറ്റുന്നത് ഇത് അനുപമയുടെ സമ്മതത്തോടെയാണ് ചെയ്തതെന്നും മതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സമ്മതപ്രകാരമല്ല കുഞ്ഞിനെ മാറ്റിയതെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ ആന്ധ്രാ പ്രദേശിലെ ദമ്പതിമാര്‍ക്ക് ശിശു ക്ഷേമ സമിതി ദത്ത് നല്‍കിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണന്നും വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

1

ഏപ്രില്‍ മുതല്‍ ആറ് മാസത്തോളമായി കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി ലോക്കല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ഡി.ജി.പി.ക്കു മുന്നില്‍ വരെ അമ്മ എത്തിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയതിന് ശേഷമാണ് ശിഷു ക്ഷേമ സമിതിയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നതെന്ന് അനുപമ അറിയുന്നത് തന്നെ. കുഞ്ഞിനെ മാറ്റിയത് മുതല്‍ അനുപമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് നാല് മാസത്തോളം വൈകിപ്പിക്കുകയായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും ഇവര്‍ പരാതി നല്‍കിയിരുന്നതായും പിന്നീട് തുടര്‍ നടപടികളൊന്നും എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പേരൂര്‍ക്കട പൊലീസിനായിരുന്നു ഇവര്‍ ആദ്യം പരാതി നല്‍കിയിരുന്നത്. ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് കഴിഞ്ഞ ദിവസം ജയച്ചന്ദ്രനും കുടുംബത്തിനുമെതിരേ കേസെടുത്തു. ജൂണ്‍ 12-ന് അനുപമ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കി. ഒരു മാസത്തിനു ശേഷമാണ് കുഞ്ഞെവിടെയാണെന്ന് പോലീസ് പറയുന്നതെന്ന് അനുപമ പറയുന്നു.

2

പരാതി അറിഞ്ഞില്ലെന്നു നടിച്ച് ഇപ്പോഴും താല്‍ക്കാലിക ദത്തിന് പകരം സ്ഥിരമാക്കി നല്‍കാനുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശിശുക്ഷേമസമിതി ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും ആരോപിക്കുന്നു.അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നു പറയുന്ന ദിവസം ആണ്‍കുഞ്ഞിനെ പെണ്ണാക്കിയ വിവാദവും ശിശുക്ഷേമസമിതിയില്‍ ഉണ്ടായെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് താന്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയതെന്ന് അനുപമ പറയുന്നു. അന്ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നെങ്കിലും ഇവിടെയും പെണ്‍കുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടുന്നാണ് കുട്ടി ആണാണെന്ന് മനസിലാക്കിയതെന്ന് ആധികൃതര്‍ പറയുന്നത്.

3

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

അജിത്ത് നേരത്തെ വിവാഹിതനുമായിരുന്നു. ആ വിവാഹബന്ധം വേര്‍പ്പെടുത്തി അജിത്ത് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് അനുപമയുടെ കൈവിട്ടു പോയിരുന്നു. ഇപ്പോള്‍ അജിത്തിന്റെ സ്വന്തം വീട്ടിലാണ് അനുപമ കഴിയുന്നത്. പ്രസവം കഴിഞ്ഞ് കുടുബസുഹൃത്തായ ഡോക്ടര്‍ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്ക് കാറില്‍ വെച്ച് കുട്ടിയെ എടുത്ത് മാറ്റുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. ചേച്ചിയുടെ വിവാഹം ഉടന്‍ നടത്തുമെന്നും ഇതിന് ശേഷം അജിത്തിനോടൊപ്പം എന്നെയും കുഞ്ഞിനെയും വിടാമെന്നുമായിരുന്നു അന്ന് മാതാപിതാക്കള്‍ പറഞ്ഞത്. ചേച്ചിയുടെ വിവാഹം കഴിഞ്ഞാല്‍ എന്റെ കുഞ്ഞിനോടൊപ്പം ജീവിക്കാം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നില്ല. ഇതോടെയാണ് തന്നെ കുടുംബം ചതിക്കുകയായിരുന്നുവെന്ന് അനുപമ മനസ്സിലാക്കിയത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് പരാതിയുമായി അധികൃതര്‍ക്കു മുന്നിലെത്തി. ശിശുക്ഷേമ കമ്മിറ്റിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നല്‍കിയ ഒക്ടോബര്‍ 22-ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍, ഇത് ഇവരുടെ കുട്ടിയായിരുന്നില്ലെന്നു പരിശോധനയിലൂടെ അന്ന് കണ്ടെത്തിയിരുന്നത്. അതേസമയം ഇതേ ദിവസം മറ്റൊരു കുട്ടിയും അന്ന് ശിശു ക്ഷേമ സമിതിയില്‍ എത്തിയിരുന്നു. ആ കുട്ടിയെ ദത്ത് നല്‍കിക്കഴിഞ്ഞിരുന്നു. അതിനാല്‍ ആ കുട്ടിയുടെ ഡി.എന്‍.എ. പരിശോധന നടത്താനും സാധിച്ചില്ല.

4

എട്ട് മാസമായപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നതെന്നും അജിത്തുമായുള്ള ബന്ധം വീട്ടുാകാര്‍ അറിഞ്ഞിരുന്നില്ലെന്നും അനുപമ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങുന്നത് വരെ വീട്ട് തടങ്കലില്‍ തന്നെയായിരുന്നു ജീവിതം. എവിടെ പോയാലും ഒരാള്‍ കൂടിയൊപ്പം ഉണ്ടാകും ഭയാനകമായിരുന്നു ആ അവസ്ഥയെന്നും അനുപമ പറയുന്നു. അജിത്ത് വിവാഹിതനാണെന്നതാണ് വീട്ടുകാരുടെ വലിയ എതിര്‍പ്പിന് കാരണമായത്. മാത്രമല്ല വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അനുപമ പറഞ്ഞു. അബോര്‍ഷനു വേണ്ടി വീട്ടുകാര്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു എന്നാല്‍. ഈ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയായിരുന്നു രണ്ടുപേരും തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസം തുടങ്ങി കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലൈായിരുന്നു. അതിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലായിടത്തും പരാതിയും നല്‍കി. അച്ഛനോട് വിധേയത്ത്വമുള്ള രീതിയിലായിരുന്നു അവര്‍ തങ്ങളോട് സംസാരിച്ചിരുന്നതെന്ന് അനുപമ പറയുന്നു. ശിശുക്ഷേമ വകുപ്പിനും ബന്ധപ്പെട്ട എല്ലായിടത്തും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും അനുപമ പറയുന്നു. താന്‍ പ്രസവിച്ച തന്റെ കുഞ്ഞ് വളരേണ്ടത് തന്നോടൊപ്പമാണ്. തന്റെ കുഞ്ഞിനെ വേണം അതിന് ഏതറ്റം വരെ പോകുമെന്നും അനുപമ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+