Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം; സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ അടക്കം ചർച്ച ചെയ്തതും ഈ വിഷയം ആകും....

ദത്ത് വിവാദം; സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ അടക്കം ചർച്ച ചെയ്തതും ഈ വിഷയം ആകും....

തിരുവനന്തപുരം: ദത്ത് വിവാദവും അനുപമയും സമരവും കുഞ്ഞും കേസിലെ വീഴ്ചയും ഷിജുഖാനും... എല്ലാം നാം ദിനം പ്രതി ഇപ്പോൾ കണ്ടു കെണ്ടിരിക്കുകയാണ്. കേസും സമരവും എല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ... സമൂഹ മാധ്യമം അടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മറ്റൊരു വിഷയം ഉണ്ട്.

" ആന്ധ്രാ ദമ്പതികൾ" അതും വെറും ദമ്പതികൾ അല്ല, ഒരു തെറ്റും ചെയ്യാത്ത ദമ്പതികൾ... അങ്ങനെയാണ് സമൂഹ മാധ്യമങ്ങൾ അവരെ പിൻതുണച്ച്, അടിവര ഇട്ട് പറഞ്ഞത്....

1

ദത്ത് വിവാദ വിഷയത്തിൽ സമൂഹ മാധ്യമത്തിൽ ഏറ്റവും കൂടുതൽ ചർച്ചയ്ക്ക് വിധേയമായ വിഷയം ആണ് അനുപമയുടെ കുഞ്ഞിനെ ദത്ത് എടുത്ത ആന്ധ്രാ ദമ്പതികളുടെ വിഷയം. സത്യത്തിൽ ഒരിടത്ത് നീതി നടപ്പാക്കുമ്പോൾ കടുത്ത നീതി നിഷേധത്തിന് ഇരയാവുകയാണ് ഈ ദമ്പതികൾ. ഈ രാജ്യത്തിന്റെ നിയമ സംവിധാനം വഴിയാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് എടുക്കാൻ അവർ എത്തിയത്. അതും 2 സംസ്ഥാനങ്ങളുടെ സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ട പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിച്ച്. എല്ലാ രേഖകളും ആവിശ്യപ്പെട്ട മുറയ്ക്ക് നൽകി. ഒരു പാളിച്ചയും വരുത്തിയില്ല. കുഞ്ഞിനെ അവർക്ക് കിട്ടി.

2

എന്നാൽ, ഇവർ സമർപ്പിച്ച തെളിവുകളും രേഖകളും എല്ലാം നിഷേധിച്ച് അതേ സംവിധാനങ്ങൾ തന്നെ ഒരു തുണ്ട് പേപ്പറുമായി ആന്ധ്രാ ദമ്പതിന്മാർക്ക് മുന്നിൽ എത്തി രാത്രി തന്നെ ആ കുട്ടിയെ തിരിച്ചെടുത്തു.

സമൂഹ മാധ്യമത്തിലെ ചില പ്രതികരണം ഇങ്ങനെ ആയിരുന്നു; -

3

- ആ ദമ്പതികൾ എന്ത് തെറ്റാ ചെയ്തേ...
- മാപ്പ് അർഹിക്കാത്ത തെറ്റ്...
- കുഞ്ഞിനെ കൊടുക്കുമ്പോൾ ആ പോറ്റമ്മ എത്രമാത്രം തകർന്നിട്ടുണ്ടാവും...
- ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനും, അധ്യക്ഷനായ മുഖ്യമന്ത്രിയും, എല്ലാത്തിനും കാർമികത്വം വഹിച്ച പാർട്ടിയുമല്ലേ മാപ്പ് പറയേണ്ടത്...
- ഇതുപോലെയുള്ള മാപ്പില്ലാത്ത ക്രൂരതകൾ ഇനി ഉണ്ടാവാതിരിക്കണം....
- കഷ്ടമായി പോയി ദുഃഖം മാത്രം....
- ആരോപണ്ടു പറഞ്ഞു കേരളം ഭ്രാഞാലയം എന്ന് എത്ര സത്യം...
- ആന്ധ്രാക്കാരോടും അനുപമയോടും നീതി കേടു കാണിച്ചത് ഒരു കൂട്ടർ തന്നെയല്ലേ.....
- ഒരു തെറ്റും ചെയ്യാത്ത ആന്ധ്ര ദമ്പതികളോട് നമ്മുടെ സംവിധാനങ്ങൾ തെറ്റ് ചെയ്തിട്ടുണ്ട്...

ഇവയെക്കെ ചില പ്രതികരണങ്ങൾ മാത്രം ആണ്...

4

അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു .സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വൻ വീഴ്ചയാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. വീഴ്ചകൾ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ജനങ്ങൾ നിരത്തി പ്രസ്താവിച്ചു.

5

ആന്ധ്രാ ദമ്പതികളുടെ കണ്ണീരിനും ഉത്തരവാദി ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശു ക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നൽകുന്ന സിഡബ്ല്യുസിയും ആണെന്ന് വകുപ്പ് തല അന്വേഷണത്തിലും തെളിഞ്ഞിരിക്കുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ടിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകൾ നിരയായി പറയുന്നുണ്ട്.
കേസിലെ വീഴ്ചകൾ ഇത്തരത്തിൽ ആയിരുന്നു :-

- അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നു

- ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല

- അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല

ഇത്തരം വീഴ്ചകൾ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ വകുപ്പുതല അന്വേഷണത്തില്‍ ലഭിച്ചിരുന്നു.

6

ആഗസ്റ്റ് 11 - ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശു ക്ഷേമ സമിതിയിൽ എത്തി. ഒക്ടോബര്‍ 22 - ന് ആണ് തന്‍റെ കുഞ്ഞിനെ തട്ടി പറിച്ച് കൊണ്ടു പോകുന്നതെന്നും അന്ന് രാത്രി 12.30 ന് കിട്ടിയ കുഞ്ഞായിരിക്കും തന്‍റേതെന്ന് അനുപമ അറിയിക്കുന്നു. ശിശു ക്ഷേമ സമിതിയിൽ എത്തിയ അനുപമയ്ക്ക് ഒക്ടോബര്‍ 23 - ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെ കാണിച്ച് കൊടുക്കുന്നു. ഒക്ടോബര്‍ - 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ശിശുക്ഷേമ സമിതി അനുപമയെ അറിയിക്കുന്നു. അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതിയിലേക്കുളള ഹര്‍ജി ശിശുക്ഷേമ സമിതി കുടുംബ കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. അതും അനുപമ എത്തി ആറ് ദിവസത്തിന് ശേഷം ആഗസ്ത് 16 ന് ആയിരുന്നു.

Recommended Video

cmsvideo
    Ajith's first wife talks about Anupama issue
    7

    കോടതിയില്‍ നിന്നും ശിശുക്ഷേമ സമിതിയില്‍ നിന്നുമുള്ള ഈ നിര്‍ണായക രേഖകള്‍ വകുപ്പ് തല അന്വേഷണത്തില്‍ കിട്ടി. ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡി എ ന്‍എ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താൻ ഉളള കോടതി നടപടിയിലേക്ക് ശിശു ക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അനുപമ അവകാശ വാദം ഉന്നയിച്ച സമയത്ത് ദത്ത് ഹര്‍ജി കോടതിയില്‍ എത്തിയില്ല എന്നതിന്‍റെ തെളിവുകള്‍ ഷിജുഖാന് കുരുക്കാകും എന്ന വിവരം ഉണ്ട്. അതേസമയം, അനുപമയുടെ കുഞ്ഞിനെ ശിശു ക്ഷേമ സമതിയിലും തൈക്കാട് ആശുപത്രിയിലും പെണ്‍കുഞ്ഞാക്കിയതും വലിയ വീഴ്ചയാണ് ഉണ്ടായത്.

    അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നടപടി പ്രകാരം ഇനി മുൻഗണന ലഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇക്കാര്യം ആന്ധ്രാ ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മുൻഗണന നൽകണമെന്നും ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+