അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു: ഡിഎന്‍എ പരിശോധന നടത്തും
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ദത്തെടുത്ത ആന്ധ്രാ സ്വദേശികളില്‍ നിന്നാണ് കുഞ്ഞിനെ തിരികെ തലസ്ഥാനത്ത് എത്തിച്ചത്. പാളയത്തെ സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാര്‍ കുട്ടിയുടെ സംരക്ഷണ ചുമതല. ദത്ത് നടപടികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാവുന്നതിന് മുന്നോടിയായുള്ള താല്‍ക്കാലികമായ സംരക്ഷണത്തിലായിരുന്ന കുഞ്ഞിനെ കുഞ്ഞിനെ ഡി എൻ എ പരിശോധനയ്ക്കായിയാണ് ആന്ധ്രയിൽനിന്നും എത്തിച്ചത്.
ആന്ധ്രാ പ്രദേശിലെ വിജയവാഡിയില്‍ നിന്നും കുഞ്ഞിനെ തിരികെ എത്തിക്കാന്‍ ശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും പുറത്ത് വിടുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ സംഘത്തിന് കുഞ്ഞിനെ കൈമാറാൻ വിജയവാഡയിലെ ദമ്പതികൾ ആദ്യം വിസമ്മതമറിയിച്ചിരുന്നു. കോടതി ഉത്തരവുമായി വന്നാല്‍ കുഞ്ഞിനെ വിട്ടുനല്‍കാം എന്നായിരുന്നു ദമ്പതികുളുടെ നിലപാട്.

തുടര്‍ന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ ഇവരെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ അവര്‍ തയ്യാറായത്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കും. അനുപമ, അജിത് കുമാര്‍ എന്നിവരുടെ സാമ്പിളുകള്‍ ശേഖരിച്ച് രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് ശിശു ക്ഷേമ സമിതി ഉത്തരവിട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ള പരിശോധന ഫലം ലഭിക്കും. ഈ ഫലം കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
അതേസമയം, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരേ ക്രമിനല്‍ കേസെടുക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന് നേതൃത്വം നല്‍കിയ ഷിജുഖാനെതിരെ എന്തുകൊണ്ട് ക്രിമിനല്‍ നടപടി സ്വീകരിക്കുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും അനുപമ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സില്ല എന്നാണ് അറിയുന്നത്. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം ദത്ത് കൊടുക്കുന്നതിനെ ദത്തെന്ന് പറയാന്‍ കഴിയില്ല. അതിനെ കുട്ടിക്കടത്ത് എന്നാണ് പറയുക. ഇക്കാരണത്താലെങ്കിലും ഷിജു ഖാനെതിരെ നടപടിയെടുത്തുകൂടെ. മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും നടപടി ഷിജു ഖാനെതിരെ ഉചിതമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications