Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പ്പറേഷന്റെ അധികാരം റദ്ദാക്കി; ഇനി നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി, സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 295 താല്‍ക്കാലിക തസ്തികയിലേക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്ത് പുറത്തായിരുന്നു. ഇത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. വിവാദത്തിന് പിന്നാലെ താല്‍ക്കാലിക നിയമനത്തിനുള്ള കോര്‍പ്പറേഷന്റെ നിയമന അധികാരം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ്.

കോര്‍പ്പറേഷനിലെ താല്‍്ക്കാലിക ഒഴിവുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികളിലെ ഒഴിവുകള്‍ സംബന്ധിച്ചും അപേക്ഷിക്കേണ്ട അവസാന തിയ്യതി വിശദീകരിച്ചുമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.

india

ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നിയമനം സംബന്ധിച്ച് കത്തയച്ചിട്ടില്ലെന്നാണ് മേയര്‍ അറിയിച്ചത്. കത്തില്‍ സൂചിപ്പിച്ച തിയ്യതിയില്‍ താന്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ വിശദീകരിച്ചു. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തയക്കേണ്ട ആവശ്യമില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ലെന്ന് തിരുവനന്തപുരം നഗരസഭ അറിയിച്ചു.

മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്.ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നതെന്ന് നഗരസഭ അറിയിച്ചു.

അതേസമയം, കത്ത് പുറത്തായതിന് പിന്നാലെ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തി. ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവുണ്ടെങ്കില്‍ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനാണോയെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. എല്ലായിടത്തും സി പി എം പ്രവര്‍ത്തകരായാല്‍ മാത്രം ജോലി എന്ന പിണറായി സര്‍ക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനും പിന്തുടരുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി കിട്ടണമെങ്കില്‍ സിപിഎം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+