ഇനി കൂടിവന്നാല്‍ രണ്ടു മാസം; തനിക്ക് കാന്‍സറാണെന്ന് ആറാട്ടണ്ണന്: 'റീച്ച് കൂട്ടാന്‍ ഇങ്ങനെ പറയല്ലേ'
സിനിമകളുടെ വ്യത്യസ്തമായ നിരൂപണങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ അഭിനയിച്ച ആറാട്ട് എന്ന സിനിമ കണ്ട ശേഷം സന്തോഷ് വര്‍ക്കി പറഞ്ഞ, 'ലാലേട്ടന് ആറാടുകയാണ്' എന്ന പദപ്രയോഗമാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ നിരൂപണങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ആറാട്ടണ്ണന് വലിയ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. നിരവധി ഫോളോവേഴ്സാണ് ഇദ്ദേഹത്തിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ഉള്ളത്.
പലപ്പോഴും തിയറ്ററുകള്‍ക്ക് മുന്നില്‍ നിന്ന് സിനിമകളുടെ റിവ്യൂ പറഞ്ഞ് വിവാദങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. നടിമാരുടെ പിന്നാലെ നടന്ന അവരെ അധിക്ഷേപിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലും കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടി നായകനായ ബസൂക്ക എന്ന സിനിമയിലും ആറാട്ടണ്ണന് മുഖം കാണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് ആറാട്ടണ്ണന് ഒറ്റപ്പെട്ട് നില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ വൈകാരികമായ നിരവധി കുറിപ്പുകളാണ് ആറാട്ടണ്ണന് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്. തനിക്ക് ഗുരുതരമായ മള്‍ട്ടിപ്പിള്‍ മെലോമ എന്ന ക്യാന്‍സര്‍ ആണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. തന്റെ അച്ഛനും ഇതേ അസുഖമായിരുന്നുവെന്നും ഇതു പാരമ്പര്യമാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. അസ്ഥിമജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന ഒരുതരം രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മെലോമ.
ഈ രോഗത്തിന് മരുന്നില്ലെന്നും കൂടി വന്നാല്‍ രണ്ടു മാസം മാത്രമേ ജീവിച്ചിരിക്കുള്ളൂ എന്നുമാണ് ആറാട്ടണ്ണന് ഫേസ്ബുക്കിലൂടെ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ആശുപത്രിയില്‍ പോയി പരിശോധനകള്‍ നടത്തിയാണോ രോഗം സ്ഥിരീകരിച്ചത് എന്നൊന്നും സന്തോഷ് വര്‍ക്കി പറയുന്നില്ല.
ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മരിച്ചുപോയ അപ്പനെ കുറിച്ച് മോശം പറഞ്ഞപ്പോഴാണ്. അപ്പന്റെ അടുത്തേക്ക് ഞാന്‍ പോവുകയാണെന്നും ഇനി എത്ര നാളാണെന്ന് അറിയില്ലെന്നും ആറാട്ടണ്ണന് കൂട്ടിച്ചേര്‍ക്കുന്നു.
'എനിക്ക് ജീവിച്ചിരിക്കണമെന്ന് ഒരു ആഗ്രഹവുമില്ല. അമ്മയെ പെങ്ങന്മാര് നോക്കും. അവര്‍ ആഗ്രഹിച്ചതുപോലെ എന്റെ സ്വത്ത് അവര്‍ക്ക് കിട്ടും' - ഇങ്ങനെ പല പല പോസ്റ്റുകളിലൂടെയാണ് ആറാട്ടണ്ണന് തന്റെ രോഗാവസ്ഥ പറയുന്നത്. എഴുതാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്നും
ബാക്കി ഉള്ളത് പിന്നിട് ഏഴുതാമെന്നും പറഞ്ഞാണ് പോസ്റ്റുകള്‍ അവസാനിപ്പിക്കുന്നത്.
ആറാട്ടണ്ണന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പലരും ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്ന് കമന്റുകള്‍ വായിച്ചാല്‍ മനസിലാകും. റീച്ച് കൂട്ടാനുള്ള തോന്നിവാസമാണ് ഇതൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റീച്ച് കൂട്ടാന്‍ തമാശയ്ക്ക് പോലും ഇങ്ങനെ പറയല്ലേ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ചിലരാകട്ടെ ആറാട്ടണ്ണന് രോഗവിമുക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരവധി പേര് ആറാട്ടണ്ണനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
ആറാട്ടണ്ണന്റെ പോസ്റ്റ് ഇങ്ങനെ: 'എന്റെ കാൻസർ multiple myleoma ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. from ആറാട്ട് അണ്ണൻ.
സമൂഹ മാധ്യമത്തില്‍ പലപ്പോഴും വലിയ പരിഹാസത്തിന് സന്തോഷ് വര്‍ക്കി ഇരയായിട്ടുണ്ട്. നടി നിത്യ മേനോനെയും ബാലയുടെ മുന്‍ ഭാര്യ ഡോക്ടറെ എലിസബത്തിനെയും വിവാഹം കഴിക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ പരസ്യമായി പറഞ്ഞതിന് വലിയ വിമര്‍ശനങ്ങളാണ് ആറാട്ടണ്ണന് നേരിട്ടത്. പലപ്പോഴും നടിമാരെ കുറിച്ചുള്ള വിവാദ പ്രസ്താവനകളും ഇയാള്‍ നടത്തിയിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications