കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താലിബാന്റേയും ഐഎസിന്റേയും വക്താക്കളായിട്ടാണോ റിയാസും ലീഗും സംസാരിക്കുന്നത്?'; മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ സർക്കാരിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. തോക്കും തലയിൽ കെട്ടുമായി അവതരിപ്പിച്ചു എന്നുള്ളതിന്‍റെ പേരിലാണ് ഇപ്പോൾ ഈ വിവാദം നടക്കുന്നത്. ഇന്ത്യൻ സേനയ്ക്കെതിരെ യുദ്ധം ചെയ്യുന്ന താലിബാനെയും ഐഎസ് തീവ്രവാദിയെയും ചിത്രീകരിച്ചാൽ അതിനെ ഇന്ത്യൻ മുസ്ലീമായി വരുത്തി തീർക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും യൂത്ത് ലീഗും ശ്രമിച്ചതെന്ന് മുരളീധരൻ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

 vmuraleedharan1-1638696830-1671

'കോഴിക്കോട് സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിൽ തോക്കും തലേക്കെട്ടും ഉപയോഗിച്ചുവെന്നതിന്റെ പേരിലാണ് വലിയ വിവാദം ഉയർന്നത്. ആരാണ് തോക്കും തലേക്കെട്ടുമായി നടക്കുന്നത്, ഇന്ത്യൻ മുസ്ലീങ്ങളെയാണോ? കേരള മുസ്ലീങ്ങളാണോ? ഇതിനെതിരെ പ്രതിഷേധിച്ച മന്ത്രി മുഹമ്മദ് റിയാസും യൂത്ത് ലീഗ് നേതാവുമൊക്കെ തലയിൽ കെട്ടും തോക്കുമായി നടക്കുന്നത് ഞാൻ കണ്ടിട്ടില്ല, അവർ മുസ്ലീങ്ങളാണ്. തലയിൽ കെട്ടും തോക്കുമായി നടക്കുന്നത് താലിബാനും ഐഎസുമാണ്. ഇവർ താലിബാന്റെ വക്താക്കളായിട്ടാണോ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് ഇന്ത്യൻ സൈന്യത്തോടാണോ അതോ ശത്രുരാജ്യത്തോടാണോ കൂറ്?
കാശ്മീരിൽ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ. വിവാദമുണ്ടാക്കിയവർ ഇന്ത്യൻ മുസ്‌ലിമിന്റെ വക്താക്കളാണോ അതോ താലിബാൻ വക്താക്കളാണോയെന്ന് വ്യക്തമാക്കണം', മുരളീധരൻ പറഞ്ഞു.

അതേസമയം ബിജെപി നേതാവ് എംടി രമേശും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി. രമേശിന്റെ പ്രതികരണം ഇങ്ങനെ-
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ സി.പി.ഐ എം വളഞ്ഞിട്ടാക്രമിക്കുകയാണല്ലോ ? എന്താണ് ആ ദൃശ്യാവിഷ്ക്കാരത്തിന് കുഴപ്പം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച നൃത്താവിഷ്ക്കാരത്തിന് ഇത്രമേൽ വിമർശം ഉണ്ടാകാനുള്ള കാരണമെന്താണ് ? അതിലെ ഒരു കഥാപാത്രത്തിന്റെ വേഷം ! ജന്മിയെ കാണിക്കുമ്പോൾ പൂണിലിട്ട ബ്രാഹ്മണനെ കാണിക്കാം - നര ബലി ആവിഷ്ക്കരിക്കുമ്പോൾ - പൂജകനെയും ഹോമാദി ദ്രവ്യങ്ങളെയും ഹിന്ദു ബിംബങ്ങളെയും കാണിക്കാം.

ആഗോള തീവ്രവാദത്തെ കുറിച്ച് കാണിക്കുമ്പോൾ തീവ്രവാദികളുടെ വസ്ത്രധാരണം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് ? ഒസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷമല്ലാതെ സംന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്ക്കരിക്കാൻ സാധിക്കുമോ ? - അതിനെ ഒരു മതത്തെ ആക്രമിക്കുന്നതായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നം. അതല്ല ആഗോള തീവ്രവാദത്തെ വിമർശിക്കരുതെന്നും അവരും ഞങ്ങളുടെ ആളുകളാണെന്നാണെങ്കിൽ അത് പള്ളിയിൽ പറഞ്ഞാമതി -

English summary
'Are Riyaz and the League speaking as spokespersons for the Taliban and ISIS?'; Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X