'അമ്മ'യുടെ സെക്രട്ടറിയ്ക്ക് പേടിയാണോ? നടൻ ജോജുവിനെതിരായ ആക്രമണം; സംഘടനയ്ക്കെതിരെ ഗണേഷ് കുമാര്‍
'അമ്മ'യുടെ സെക്രട്ടറിയ്ക്ക് പേടിയാണോ? നടൻ ജോജുവിനെതിരായ ആക്രമണം; സംഘടനയ്ക്കെതിരെ ഗണേഷ് കുമാര്‍
നടൻ ജോജുവിന് എതിരായ ആക്രമണത്തില്‍ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ അമ്മക്കെതിരെ നടനും എം എൽ എയുമായ കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. വിഷയത്തിൽ അമ്മ സംഘടന എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്നാണ് ഗണേഷ്കുമാര്‍ പ്രതികരിച്ചത്. അടുത്ത യോഗത്തിൽ ഇതിനെതിരെ പ്രതിഷേധമറിയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


അമ്മയിലെ അംഗമായ ജോജുവിനെ ആക്രമിച്ചിട്ട് അമ്മയുടെ സെക്രട്ടറി ഒന്നും മിണ്ടിയിലെന്നും പ്രതികരിക്കാൻ പേടിയാണോ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവുമായ കെ സി വേണുഗോപാലും വിഷയത്തിൽ അപലപിച്ചു. എന്നിട്ടും 'അമ്മ'യുടെ പ്രതിനിധികള്‍ ഒന്നും മിണ്ടാൻ തയ്യാറായില്ല. 'അമ്മ'യുടെ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

എന്നാൽ, വിഷയത്തിൽ ഗണേഷ് കുമാർ എംഎല്‍എ നടത്തിയ ആരോപണത്തെ തളളി സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാ തന്നെ ചെയ്തു എന്ന് എഎംഎംഎ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'അമ്മ ' സംഘടനയുടെ ഭാഗത്ത് നിന്നും ജോജുവിനെതിരായ ആക്രമത്തില്‍ ഇതുവരെ ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. അതേസമയം, ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് ജനങ്ങൾക്ക് നല്ല ബുദ്ധിമുണ്ട് ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു കോൺഗ്രസ്സ് സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തുകയും ചെയ്തു. .
എന്നാൽ, ജോജുവിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.
Recommended Video

ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ കോൺഗ്രസ് പ്രവർത്തകൻ വൈറ്റില സ്വദേശി പി ജി ജോസഫിനെ ബുധനാഴ്ച റിമാൻഡ് ചെയ്‌തു. കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. എറണാകുളം അസിസ്‌റ്റന്റ് കമീഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. മൊബൈൽഫോൺ സ്വിച്ച് ഓഫായതിനാൽ പ്രതികളുടെ ടവർ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ല.
ജോജു പൊലീസിൽ നൽകിയ പരാതിയിൽ ടോണി ചമ്മണിയുടെ പേര് എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവർത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറിൽ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചു തകർത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണർ പറഞ്ഞു. ചില്ല് തകർത്തപ്പോൾ ജോസഫിന്റെ വലതുകൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വാഹനത്തിൽ വീണ രക്തസാമ്പിൾ പരിശോധനയ്‌ക്ക് നൽകി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക് കൂട്ടൽ. .












Click it and Unblock the Notifications