കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് ബി ജെ പിയുടെ പ്രാതിനിധ്യക്കുറവ് തന്റെ സ്ഥാനം കൊണ്ട് നികത്താന്‍ ശ്രമിക്കുകയാണെന്ന് സി പി ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണറായി എത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുകയും സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയും ചെയ്യുന്നു എന്നാണ് ജനയുഗം വിമര്‍ശിക്കുന്നത്.
രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കാന്‍ അദ്ദേഹം മുമ്പും ശ്രമിച്ചിട്ടുണ്ട് എന്നും ജനയുഗം എഡിറ്റോറിയല്‍ ആരോപിച്ചു. ഗവര്‍ണര്‍ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്നും അതിന് നിരവധി പരിമിതികളുണ്ടെന്നും മനസ്സിലാക്കാതെ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.

യഥാസമയം ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഇതിലൂടെ ഭരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചത്, എഡിറ്റോറിയല്‍ പറയുന്നു. ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള 11 സുപ്രധാന ഓര്‍ഡിനന്‍സുകള്‍ 'അനാവശ്യമായ പിടിവാശി കാരണം' ഇന്നലെ അസാധുവാക്കിയിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി വരെ ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നു. ഓര്‍ഡിനന്‍സുകള്‍ അസാധുവായതോടെ നിലവിലുള്ള പഴയ നിയമങ്ങള്‍ നിലനില്‍ക്കും. ഗവര്‍ണര്‍ നിന്ദ്യമായ രാഷ്ട്രീയം കളിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ഗവര്‍ണര്‍ പദവി അനാവശ്യമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തെളിയിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.
സര്‍ക്കാര്‍ സമര്‍പ്പിച്ച ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നില്ല. ഓര്‍ഡിനന്‍സ് ഭരണം അംഗീകരിക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പാര്‍ലമെന്റിലൂടെയാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്, അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാവൂ, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍
അതേസമയം വിഷയത്തില്‍ ഗവര്‍ണറോട് നേരിട്ട ഏറ്റുമുട്ടേണ്ട എന്നാണ് സി പി ഐ എം സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സി പി ഐ എം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications