Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് വേണ്ട, വെല്ലുവിളിച്ച് ഗവര്‍ണര്‍ മാനാഞ്ചിറ വഴി മിഠായിത്തെരുവില്‍... ഹല്‍വ കഴിച്ചു; നാടകീയരംഗങ്ങള്‍

കോഴിക്കോട്: പൊലീസ് സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും കോഴിക്കോട് നഗരത്തിലൂടെ സ്വതന്ത്രമായി നടക്കും എന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും മാനാഞ്ചിറയിലൂടെ നടന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നിലൂടെ മിഠായിത്തെരുവിലേക്ക് നടക്കും എന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. കോഴിക്കോട് പലസ്ഥലങ്ങളില്‍ കാറില്‍ നിന്നിറങ്ങി അദ്ദേഹം ജനങ്ങളുമായി സംസാരിച്ചു.

പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. പിന്നീട് മാനാഞ്ചിറയില്‍ ഇറങ്ങി മിഠായിത്തെരുവ് ലക്ഷ്യമാക്കി നടന്നു. ഗവര്‍ണര്‍ തെരുവിലിറങ്ങിയതോടെ വലിയ ആള്‍ക്കൂട്ടവും ഒപ്പം കൂടി. സുരക്ഷ വേണ്ട എന്ന് പറഞ്ഞെങ്കിലും വന്‍ പൊലീസ് സന്നാഹമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത്. മിഠായിത്തെരുവില്‍ എത്തി ഹല്‍വ കടയില്‍ കയറിയ ഗവര്‍ണര്‍ ഹല്‍വ കഴിക്കുകയും ചെയ്തു.

ARIF MUHAMMMED KHAN

വഴിയിലുടനീളം ജനങ്ങളോട് സംസാരിച്ചും സെല്‍ഫിയെടുത്തുമാണ് ഗവര്‍ണര്‍ നടന്ന് നീങ്ങിയത്. എസ് എഫ് ഐ തനിക്കെതിരെ നടത്തുന്ന തുടര്‍ച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും ഗവര്‍ണര്‍ അറിയിച്ചു.

പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. എന്തും നേരിടാന്‍ തയ്യാറാണ് എന്ന് ഗവര്‍ണര്‍ അറിയിച്ചു. കണ്ണൂരിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ എത്ര കൊലപാതകങ്ങളില്‍ പിണറായി വിജയന്‍ ഇടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം ചോദിച്ചു.

ഗവര്‍ണറുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ പൊലീസ് വലിയ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. അതേസമയം കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്നും കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാന്‍ ശ്രമിച്ചത് എന്നും ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ വെച്ച് പറഞ്ഞു. സി പി എം പ്രവര്‍ത്തകരെയാണ് സെനറ്റിലേക്ക് നിര്‍ദ്ദേശിച്ചതെങ്കില്‍ അവര്‍ക്ക് സമ്മതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് മികച്ചവരാണ് എന്നും സര്‍ക്കാര്‍ അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കും എന്നും അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട് എന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് താന്‍ മൂന്ന് സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+