അരിക്കൊമ്പനെതിരെ കമ്പത്ത് അതീവജാഗ്രത; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം
കമ്പം: കമ്പം ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അരിക്കൊമ്പന്‍. കമ്പത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ജനം പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. അരിക്കൊമ്പൻ പുളിമരത്തോട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാൻ തീരുമാനിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ മയക്കുവെടി വെയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയിൽ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞതായാണ് റിപ്പോർട്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോക്കുമായി പോലീസുകാരുമുണ്ട്. ആകാശത്തേക്ക് വെടിവെച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് ശ്രമം.

തമിഴ്‌നാട് വനമേഖലയുടെ അടിവാരത്തിലൂടെ ലോവര്‍ ക്യാമ്പ് വഴിയാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയത്. ഇന്ന് രാവിയാണ് ആന എത്തിയത്. നിരവധി വാഹനങ്ങള്‍ തകര്‍ത്തതായാണ് വിവരം. ആനയെ കണ്ട് ഓടിയവര്‍ക്കും പരിക്ക് പറ്റി. ചിന്നക്കനാല്‍ ഭാഗത്തേക്കാണ് അരിക്കൊമ്പന്‍ പോകുന്നതെന്നാണ് കരുതുന്നത്. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കായിരുന്നു ആനയെ തുറന്നുവിട്ടത്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്ന് ഇന്ന് രാവിലെ സിഗ്നലുകള്‍ നഷ്ടമായിരുന്നു. ഇതോടെയാണ് തിരച്ചല്‍ തുടങ്ങിയത്.












Click it and Unblock the Notifications