Get Updates
Get notified of breaking news, exclusive insights, and must-see stories!

അ‍‍‍‍ർജുൻ ഇനി ഓർമകളി‍ൽ; യാത്ര മൊഴിയേകി നാട്, അന്ത്യചുംബനം നൽകി അമ്മയും ഭാര്യയും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർ‌ജുന് വിട പറഞ്ഞ് നാട്. മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പൊതുദർശനത്തിന് ശേഷം അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമ്മങ്ങൾ ചെയ്തു. പതിനൊന്ന് മണിക്ക് സംസ്കാരം നടത്തുമെന്നാണ് പറഞ്ഞതെങ്കിലും പൊതുദർശനം നീണ്ടതിനാൽ സംസ്കാരം നീളുകയായിരുന്നു

അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാനായി നാടൊന്നാകെയെത്തിയിരുന്നു. മൃതദദേഹം വഹിച്ചുള്ള ആംബുലൻസിനെ അനു​ഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയത്. അർജുന്റെ വീട്ടിലേക്കുള്ള വഴി നീളെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.

രാത്രി മുതൽ നാട്ടുകാർ‌ അർജുന്റെ മൃതദേഹം എത്തുന്നത് കാത്തിരിക്കുകയായിരുന്നു. പുലർച്ചെ മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ തടിച്ചുകൂടി. അർജുന്റെ വീട്ടിന്റെ പരിസരത്തും ആളുകൾ എത്തിയിട്ടുണ്ട്. ജനത്തിരക്ക് കാരണം ആളുകളെ പോലീസിന് നിയന്ത്രിക്കേണ്ട സ്ഥിതി വന്നു. ഒൻപതരയോടെയാണ് വീട്ടിൽ പൊതുദർശനത്തിന് വെച്ചത്.

arjun

മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എം പി, ഷാഫി പറമ്പിൽ എം പി. കാർവാർ എം എൽ എ ,സതീശഷ് സെയിൽ, കെ കെ രമ എം എൽ എ, സച്ചിൻ എം എൽ എ, ലിന്റോ ജോസഫ് എം എൽ എ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സ്നഹേിൽ എന്നിവരൊക്കെ വിലാപയാത്രയെ അനു​ഗമിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെ ഡി എൻ എ ഫളം പുറത്തുവന്നിരുന്നു. അർജുന്റേത് തന്നെയാണ് മൃതദേഹം എന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനും ചേർന്ന് കാർവാർ മെഡിക്കൽ കോളേജിൽ നിന്നും അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി. വൈകീട്ടോടെയാണ് മൃതദേ​ഹവുമായി ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചത്.

ജൂലായ് 16 നാണ് കർണാടകയിലെ ഷീരൂരിൽ നടന്ന മണ്ണിടിച്ചിലിൽ‌ ലോറി ഡ്രൈവർ ആയ അർജുനെ കാണാതായത്. രാവിലെ 8. 45 നായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും കനത്ത മഴയായിരുന്നു. രക്ഷാപ്രവർത്തനം വളരെ പ്രയാസകരമായിരുന്നു. 72ാം ദിവസമാണ് അർജുനെയും ലോറിയേയും ​ഗം​ഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ​ഗോവയിൽ നിന്ന് ഡ്രഡ്ജറടക്കം എത്തിച്ചായിരുന്നു പരിശോധന. ലോറിയുടെ കാബിനിൽ ആണ് മൃതദേഹം ഉണ്ടായിരുന്നത്.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള ഐ ബോഡ് പരിശോധനയിൽ ജി പി എസ് ഉപയോ​ഗിച്ച് അടയാളപ്പെടുത്തിയ ഭാ​ഗത്ത് നടത്തിയ പരിശോധനയിലാണ് അർജുനെ കണ്ടെത്തിയത്.. ‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+