Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്റെ അറസ്റ്റ്; പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്, ബൂത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തും.

ഇന്ന് വൈകീട്ട് പാളയം രക്ത സാക്ഷി മണ്ഡപത്തിനടുത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. കെ സുധാകരന്റെ അറസ്റ്റിന് പിന്നില്‍ സി പി എം- ക്രൈം ബ്രാഞ്ച് ഗൂഢാലോചനയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

congress

കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ എറണാകുളം എം ജി റോഡ് ഉപരോധിച്ചിരുന്നു. പറവൂരില്‍ പന്തം കൊളുത്തി പ്രകടനവും നടന്നു. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. വടകര, മുക്കം, കാരശേരി, പേരാമ്പ്ര മേഖലകളിലും പ്രതിഷേധമുണ്ടായി. കൊല്ലം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മലപ്പുറം ചങ്ങരംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ റോഡ് ഉപരോധിച്ചു.

അതേസമയം, കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടക്കം രംഗത്തെത്തിയിരുന്നു. പാറ്റ്‌നയിലെ പ്രതിപക്ഷ സഖ്യ ചര്‍ച്ച നടന്ന ദിവസം തന്നെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്തത് ബിജെപിയെ സുഖിപ്പിക്കാനാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇതിലൂടെ പിണറായിയുടെ മോദി വിരുദ്ധതയിലെ ആത്മാര്‍ഥത എത്രയുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും സി പി എം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കുകയും ഇപ്പോള്‍ കോടതി പോലും ജാമ്യം നല്‍കിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നു. സുധാകരനെ അടിമുടി ഭയക്കുന്ന ഭരണാധികാരിയാണ് പിണറായി വിജയനെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്'- കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയ തലത്തില്‍ പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കുമ്പോള്‍ മുണ്ടുടത്ത മോദിയെന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. സി പി എമ്മിന്റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും എ ഐ സി സിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+