Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൂട്ടിലെ തഴമ്പിന്റെ വീരസ്യം പറയുന്ന സതീശനൊന്നും ഒട്ടും മനസ്സിലാകാത്ത കാര്യമാണ്‌'; അരുൺ കുമാർ

കൊച്ചി: എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ അദ്ദേഹത്തിന്റെ പകരക്കാരനായി എബി രാജേഷിനേയും സ്പീക്കറായി എ എൻ ഷംസീറിനേയും നിയമിച്ചതിൽ പ്രതികരിച്ച് സിപിഎം നേതാവ് കെഎസ് അരുൺകുമാർ.തർക്കങ്ങളില്ല, ലിസ്റ്റിന്റെ ബാഹുല്യമില്ല, സന്തുലനം ഇല്ല, ബാഹ്യ ഇടപെടലുകളില്ല,സിപിഎം തീരുമാനം എടുത്തു. ഇതേ സ്ഥാനത്ത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തുചെയ്തേനെയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. പോസ്റ്റ് വായിക്കാം

ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

1


'തുടർച്ചയായി രണ്ട്‌ തവണ മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു.....!!തീരുമാനം നടപ്പിലാകുന്നു. പുതിയവർക്ക്‌ അവസരം ലഭിക്കുന്നു...!!ഒരു തവണ മന്ത്രിയായവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു.....!തീരുമാനം നടപ്പിലാകുന്നു, പുതിയ തലമുറ വരുന്നു....!!
സംസ്ഥാന സെക്രട്ടറി ചികിത്സയ്ക്ക്‌ പോകുന്നതിനാൽ പുതിയ ആളെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു....!
പുതിയ ആളെ, അതും മന്ത്രി സ്ഥാനത്ത്‌ ഇരുന്നയാളെ തീരുമാനിക്കുന്നു...!
മന്ത്രിയായിരുന്നയാൾ പാർട്ടി സെക്രട്ടറി ആയതിനാൽ രാജി വെച്ച ഒഴിവിലേയ്ക്ക്‌ പുതിയ ആളെ നിശ്ചയിക്കാൻ തീരുമാനിക്കുന്നു...!പകരം ആളെ നിശ്ചയിക്കുന്നു....!തർക്കങ്ങളില്ല, ലിസ്റ്റിന്റെ ബാഹുല്യമില്ല, സന്തുലനം ഇല്ല, ബാഹ്യ ഇടപെടലുകളില്ല, ഡൽഹിക്കും തിരിച്ചുമുള്ള യാത്രയില്ല, അഭ്യൂഹങ്ങളില്ല......

2


ഇനി ഇതേ തീരുമാനങ്ങൾ കോൺഗ്രസ്സിൽ ആയിരുന്നെങ്കിൽ എന്നൊന്ന് ആലോചിച്ച്‌ നോക്കിയേ.....!രണ്ട്‌ തവണയോ...ഉവ്വാ....ഒരു തവണ വിജയിച്ചാൽ മരണം വരെ, ശേഷം മകനോ ഭാര്യയ്ക്കോ സീറ്റ്‌....!സ്ഥിരം കുറ്റികൾക്കല്ലാതെ മന്ത്രി സ്ഥാനം പുതിയ ആളിന്‌ നൽകുന്ന പരിപാടിയില്ല. അതിന്‌ ജാതി സമവാക്യം മുതൽ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കും. അവസാനം ഒന്നും നടന്നില്ലങ്കിൽ ജീവിത കാലം മുഴുവൻ കുറ്റം പറഞ്ഞിരിക്കും....!മന്ത്രി സ്ഥാനം വിട്ട്‌ പാർട്ടി നേത്യത്വത്തിലേയ്ക്കോ... ഇമ്മിണി പുളിക്കും....!വ്യത്യാസം ഒട്ടും ചെറുതല്ല...മൂട്ടിലെ തഴമ്പിന്റെ വീരസ്യം പറയുന്ന സതീശനൊന്നും ഒട്ടും മനസ്സിലാകാത്ത കാര്യമാണ്‌....!, പോസ്റ്റിൽ അരുൺ കുറിച്ചു.

3

അധികാരം എന്ന ഒറ്റ അചുതണ്ടിൽ കറങ്ങി നിൽക്കുന്ന വലത് പക്ഷമേ അസൂയ തോന്നുന്നില്ലേ ഈ പ്രസ്ഥാനത്തെ കണ്ട് എന്ന ചോദ്യവുമായി മറ്റൊരു പോസ്റ്റും അരുൺ പങ്കിട്ടു. മന്ത്രിയായി ചുമതലയേറ്റ പിന്നാലെ എംബി രാജേഷ് നടത്തിയ പ്രതികരണം പങ്കിട്ട് കൊണ്ടായിരുന്നു കുറിപ്പ്. അതിങ്ങനെ-"ആരോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് കണ്ടിട്ടാണോ അച്ഛൻ മന്ത്രി ആയത് ഞാൻ അറിയാൻ"
പിണക്കത്തോടെ എംബി രാജേഷിന്റെ മകൾ.

4


" പ്രതേകിച്ച് ഒന്നും തോന്നുന്നില്ല പാർട്ടി സ്പീക്കർ ആക്കിയപ്പോൾ ആ ചുമതല നിർവഹിച്ചു ഇപ്പോൾ മന്ത്രിയാക്കുന്നു അതും നിർവഹിക്കും. രാജേഷിന്റെ തിരക്ക് എല്ലാ കാലത്തും ഒരു പോലെയാണ് അതിൽ ഇനിയും അത്ഭുതമൊന്നും തോന്നുന്നില്ല"എംബി രാജേഷിന്റെ ഭാര്യ.
" അറിയിപ്പൊന്നും കിട്ടിയില്ല പാർട്ടിയുടെ പത്ര കുറിപ്പ് മാത്രമാണ് കണ്ടത്. വകുപ്പുകൾ ഒന്നും അറിയില്ല പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത് നിർവഹിക്കും "എംബി രാജേഷ്.
അധികാരം എന്ന ഒറ്റ അചുതണ്ടിൽ കറങ്ങി നിൽക്കുന്ന വലത് പക്ഷമേ അസൂയ തോന്നുന്നില്ലേ ഈ പ്രസ്ഥാനത്തെ കണ്ട് . നിങ്ങൾ അധികാരം എന്ന് വിളിക്കുന്നതിനെ ഉത്തരവാദിത്വം എന്ന് അടയാളപ്പെടുത്തുന്ന സഖാക്കളെ കണ്ട്....!!സിപിഎം

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+