ടിപിആർ കുറയുന്നില്ല, ട്രിപ്പിൾ ലോക്ക്ഡൗണ്‍ കൂടുതലിടങ്ങളിലേക്ക്, കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ടിപിആര്‍ നിരത്ത് കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ തുടരാനുളള തീരുമാനം. ടിപിആര്‍ നിരക്ക് അടിസ്ഥാനപ്പെടുത്തി മേഖലകള്‍ തിരിച്ചാണ് നിയന്ത്രണങ്ങള്‍ തുടരുക. നിലവില്‍ ടിപിആര്‍ 24ല്‍ കൂടുതല്‍ ഉളള പ്രദേശങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍.
Recommended Video
ഇത് പുനക്രമീകരിച്ച് കൊണ്ട് ടിപിആര്‍ നിരക്ക് പതിനെട്ടില്‍ കൂടുതല്‍ ഉളള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഡി കാറ്റഗറിയിലാണ് ഈ മേഖലകള്‍ ഉള്‍പ്പെടുക. ടിപിആര്‍ നിരക്ക് 12 മുതല്‍ 18 വരെയുളള പ്രദേശങ്ങള്‍ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. ഈ മേഖലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഉണ്ടാവുക.

ടിപിആര്‍ നിരക്ക് 6 മുതല്‍ 12 ശതമാനം വരെ വരുന്ന മേഖലകള്‍ ബി കാറ്റഗറിയിലും 6 ശതമാനം വരെ ടിപിആര്‍ നിരക്കുളള പ്രദേശങ്ങള്‍ എ കാറ്റഗറിയിലുമാണ് വരിക. ബി കാറ്റഗറിയില്‍ മിനി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ എ കാറ്റഗറിയില്‍ സാധാരണ ഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക.
ഇന്ന് 13,550 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 1,23,225 പരിശോധനകൾ നടത്തിയതിലാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 104 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇപ്പോൾ 99,174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'29.75 ശതമാനത്തിൽ നിന്ന ടി.പി.ആർ. ആണ് പതുക്കെ കുറച്ച് 10 ശതമാനത്തിലെത്തിക്കാൻ സാധിച്ചത്. എന്നാൽ അത് കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ല. എല്ലാ കാലവും ലോക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടി.പി.ആർ. പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications