ആസിഫ് അലിയുടെ പിതാവിനെ സിപിഎം ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു
തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ പിതാവ് എംപി ഷൗക്കത്തലിയെ സിപിഎം മുതലക്കോടം ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്ന് തവണ സെക്രട്ടറിയായ വിഎ ജമാല്‍ മാറിയ ഒഴിവിലാണ് എതിരില്ലാതെയാണ് ഷൗക്കത്തിലിയെ തിരഞ്ഞെടുത്തത്.
1995 ല്‍ വിഭാഗീയത മൂലം ഷൗക്കത്തലിയെ പുറത്താക്കിയിരുന്നു. 1995 ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ കൊച്ചു ത്രേസ്യ തോമസിനെ നിര്‍ദ്ദേശിച്ചത് അണികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കിയിരുന്നു.

നഗര സഭ ചെയര്‍മാനായിരുന്ന എന്‍ ചന്ദ്രന് പകരം കൊച്ചു ത്രേസ്യ ജേക്കബിനെ കൊണ്ടു വരാനുള്ള നീക്കമാണ് ഭിന്നത ഉണ്ടാക്കിയത്. യുഡിഎഫിന്റെ വിമത വിഭാഗത്തിന്റെയും പിന്തുണയോടെ ഷൗക്കത്തലി ആ കുറി തൊടുപുഴ ചെയര്‍മാനായി. അതേ തുടര്‍ന്ന് ഷൗക്കത്തലി, എന്‍ ചന്ദന്‍, ജി പങ്കജാക്ഷന്‍ നായര്‍ എന്നിവരെ സിപിഎം പുറത്താക്കി. വൈകാതെ ഷൗക്കത്തലി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു.
സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം മുസ്ലീം ലീഗിന് ഒപ്പമായിരുന്നു യാത്ര. 2000 ല്‍ വീണ്ടും നഗരസഭ ചെയര്‍മാനായി. ലീഗ് നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് വീണ്ടും സിപിഎമ്മില്‍ തിരിച്ചെത്തി. 2010 അദ്ദേഹം നഗരസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ലീഗിനോട് പരാജയപ്പെട്ടു.












Click it and Unblock the Notifications