Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ആസിഫ് അലി ചിത്രം കോണ്‍ഗ്രസിലെ പെരുന്തച്ചന്‍മാർ ഉറപ്പായും കാണണം: പരിഹാസവുമായി പിഎസ് പ്രശാന്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പാർട്ടിവിട്ട് സി പി എമ്മിലേക്ക് ചേക്കേറിയ മുന്‍ കെ പി സി സി സെക്രട്ടറി പിഎസ് പ്രശാന്ത്. അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം "എല്ലാം ശരിയാകും" കോൺഗ്രസിലെ എഴുപതും എഴുപത്തി അഞ്ചും കഴിഞ്ഞ പെരുന്തച്ഛൻമാർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സിനിമയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇരുപത്തിയഞ്ചും മുപ്പത്തിയഞ്ചും വർഷം തുടർച്ചയായി മത്സരിച്ച് വിജയിച്ചതിന് ശേഷം പുതിയ തലമുറയെ കുതികാൽ വെട്ടി തോൽപ്പിക്കാൻ ശ്രമിക്കുന്ന ഞാനില്ലെങ്കിൽ ഇവിടാരും ജയിക്കണ്ടെന്ന കുത്തിത്തിരിപ്പ് രാഷട്രീയം ഹോബിയാക്കിയ മഹാനടൻമാർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇതെന്നാണ് പിഎസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

"എല്ലാം ശരിയാകും" എന്ന മലയാള ചലച്ചിത്രം കോൺഗ്രസിലെ എഴുപതും എഴുപത്തി അഞ്ചും കഴിഞ്ഞ പെരുന്തച്ചൻമാർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. ഇരുപത്തിയഞ്ചും മുപ്പത്തിയഞ്ചും വർഷം തുടർച്ചയായി മത്സരിച്ച് വിജയിച്ചതിന് ശേഷം പുതിയ തലമുറയെ കുതികാൽ വെട്ടി തോൽപ്പിക്കാൻ ശ്രമിക്കുന്ന ഞാനില്ലെങ്കിൽ ഇവിടാരും ജയിക്കണ്ടെന്ന കുത്തിത്തിരിപ്പ് രാഷട്രീയം ഹോബിയാക്കിയ മഹാനടൻമാർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം.

ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

തുടർച്ചയായ മത്സരത്തിനിടയിൽ മറിച്ചെന്തെങ്കിലും

അതല്ല, തുടർച്ചയായ മത്സരത്തിനിടയിൽ മറിച്ചെന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്നൊരു നാൾ ഒരു രാഷ്ട്രീയ പരിജയവും ഇല്ലാത്ത മകനോ പത്നിയോ പെട്ടെന്ന് പൊട്ടിവീഴുകയും മത്സരിപ്പിക്കുകയും ചെയ്യുന്ന സിംപതിയെന്ന വൈകാരിക പൊളിറ്റിക്സ് അലങ്കാരമായി ഇപ്പോഴും കൊണ്ട് നടക്കുന്നൊരു പാർട്ടി. പാർലമെൻ്റെറി രംഗത്ത്..
പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ എത്ര തവണ വേണമെങ്കിലും തുടർച്ചയായി മത്സരിക്കാം..!

കോൺഗ്രസ് ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്

ഒരു പെരുമാറ്റ ചട്ടവും വ്യവസ്ഥയും ഇല്ലാതെ അധ:പതിച്ചിരിക്കുന്ന ഏക പാർട്ടി.! മാനവികതയ്ക്കോ.. മാനുഷിക മൂല്യങ്ങൾക്കോ ഒരു വിലയും കല്പിക്കാതെ ഇലക്ഷനാകുമ്പോൾ മാത്രം അധികാരത്തിനായി വീടുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലേയ്ക്ക് കോൺഗ്രസ് പാർട്ടി യുടെ ശൈലി മാറുമ്പോൾ. ഏങ്ങനെയാണ് തോൽക്കാതിരിക്കുക..! ഇതൊക്കെ ആണെങ്കിലും
ഇപ്പോഴും, കോൺഗ്രസ് ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത് താഴെ തട്ടിലെ കുറേ നിഷ്കളങ്കരായ പാവങ്ങളുടെ പ്രവർത്തനം കൊണ്ട് മാത്രമാണ്.. ! അതും ഇനി എത്രനാൾ..?

ഇടത് പക്ഷം ജനപക്ഷമാകുന്നത്

കുത്തിത്തിരുപ്പ് നേതാക്കളെ തന്നെ ''വാഴ്ത്തപ്പെട്ടവരായി "വീണ്ടും വീണ്ടും നേതൃ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതല്ല കേഡറിസം..! മാനവികതയും, മതനിരപേക്ഷതയും, പ്രത്യയശാസ്ത്ര ബോധവും,കരുതലും, കാരുണ്യവും, സുരക്ഷയും ലക്ഷ്യമാക്കി നിരന്തരം നിസ്വാർദ്ദരായി പ്രവർത്തിക്കാൻ പ്രവർത്തകരെ സജ്ജമാക്കുന്നതാണ് " കേഡറിസം". അതാണ് ഇടത്പക്ഷം ചെയ്യുന്നത്.. അങ്ങനെ ചെയ്യുമ്പോഴാണ് ഇടത് പക്ഷം ജനപക്ഷമാകുന്നത്.

"കേഡറിസം" എന്നതൊരു വിശ്വാസമാണ്, നിങ്ങളോടൊപ്പം കരുത്തായി കരുതലായി ഞങ്ങൾ എന്നും ഉണ്ടെന്ന ഹൃദയബോധം. കഴിവിനൊത്തു പണിയുകയും ചിലവിനൊത്ത് എടുക്കുകയും മിച്ചമുള്ളത് പകുത്ത് പങ്ക് വയ്ക്കുകയും ചെയ്യുന്ന കമ്മ്യൂണിസത്തിലേക്ക് എത്തുവാനുള്ള പ്രയാണത്തിൽ വ്യക്തിയ്ക്കോ വ്യക്തികൾക്കോ ഇടത് പക്ഷത്തിൽ പ്രസക്തിയില്ല.. കുറ്റപ്പെടുത്തുവാനും കുരിശിലേറ്റാനും ആസൂത്രിതമായി ശ്രമിക്കുമ്പോഴും പാവങ്ങളുടെ വിശപ്പിനും വിയർപ്പിനും അധ്വാനത്തിനും ചോരയ്ക്കും കരുതലാകുന്ന ഏക പ്രസ്ഥാനം ഇടത് പക്ഷമാണ്.

പ്രളയവും, ദുരന്തവും ,ദുരിതവും

പ്രളയവും, ദുരന്തവും ,ദുരിതവും മഹാമാരിയും വേട്ടയാടി സർവ്വതും നഷട്ടപ്പെട് മിഴി നിറഞ്ഞ് നിൽക്കുന്ന നിസ്വരായ മനുഷ്യരെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോൾ ഒരു സഖാവിനോട് തോന്നുന്നൊരു ഇഷ്ട്ടമുണ്ടല്ലോ. അതിന്ന് ഞാൻ തിരിച്ചറിയുകയാണ്..! അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രം പകർന്ന് നൽകി എത്രനാൾ കോൺഗ്രസ് നിലനിർത്താൻ കഴിയും. ഓരോ ദിനവും.. ഓരോരോ അറിവിലും. അടുക്കും തോറും.അകലം അലിഞ്ഞലിഞ്ഞ് ഞാനൊരു തികഞ്ഞ കമ്മ്യൂണിസ്റ്റായി മാറുകയാണ്. അനുഭവം സാക്ഷി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+