Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലപ്പുഴ സീറ്റ് ജെഡിയുവിന്: കോണ്‍ഗ്രസ്സിലെ സീറ്റ് മോഹികള്‍ ഞെട്ടി, പിന്നെ പ്രതിഷേധം

ആലപ്പുഴ: അമ്പലപ്പുഴ സീറ്റില്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ നോട്ടമുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറായിരുന്നു അതില്‍ പ്രധാനി. പിന്നെ ഷാനിമോള്‍ ഉസ്മാനും ഡി സുഗതനുമൊക്കെ സീറ്റു മോഹിച്ചവരില്‍ പെടും.

ജെഡിയുവിന് ആദ്യം അമ്പലപ്പുഴ നല്‍കാന്‍ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാല്‍ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് ലഭിച്ചതോടെ നിയമസഭാ സീറ്റുകള്‍ കിട്ടിയില്ലെങ്കിലും യുഡിഎഫിന് ഒപ്പം നില്‍ക്കണമെന്നായിരുന്നു പൊതു ധാരണ. ഇതോടെയാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാത്ത പലരും അമ്പലപ്പുഴ മോഹിച്ചത്.

Veeran Congress

കോണ്‍ഗ്രസ് തീരുമാനം വന്നപ്പോള്‍ അമ്പലപ്പുഴ ജെഡിയുവിന് നല്‍കി. ഇതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തി. ജെഡിയുവിന് ഒരു പഞ്ചായത്ത് കമ്മിറ്റി പോലും ഇല്ലാത്ത മണ്ഡലത്തില്‍ സീറ്റ് നല്‍കിയതിനെതിരെ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ പ്രതിഷേധവുമായെത്തി. ഒരു വിഭാഗം പ്രതിഷേധ പ്രകടനവും നടത്തി.

കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി യുഡിഎഫിന്റെ കെട്ടുറപ്പിനെയാണ് സാരമായി ബാധിക്കുക. യുഡിഎഫിലെ ഈ ഭിന്നത മുതലാക്കാനായാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന് കാര്യങ്ങള്‍ എളുപ്പമാകും. സുധാകരന്‍ പരസ്യമായി ശാസിച്ചതിന്റെ പേരില്‍ ഒരു വനിതാ അംഗം പാര്‍ട്ടി വിട്ടിരുന്നു.ഇവര്‍ സുധാകരനെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഇതിനു ശേഷം സുധാകരനെതിരെ പോസ്റ്ററും വന്നിരുന്നു. ഇതില്‍ നിന്നൊക്കെ കരകയറാനുള്ള വഴിയാണ് ഇടതുപക്ഷത്തിന് യുഡിഎഫ് പോരിലൂടെ തെളിഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+