Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്ക് പ്രത്യുപകാരം!! കള്ളപ്പണം ഒഴുക്കുന്നത് യുഡിഎഫെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിനെ തുടര്‍ന്ന് ജനവിധിയെ അട്ടിമറിക്കാന്‍ യു ഡി എഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്ക് പ്രത്യുപകാരമായിട്ടാണ് കള്ളപ്പണം ലഭിക്കുന്നത്. കേരളത്തിലെ പലസ്ഥലങ്ങളിലും കള്ളപ്പണം പിടികൂടുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൈയ്യുംകെട്ടി ഇരിക്കരുത്- സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെതാണ് വാക്കുകള്‍.

കേരളത്തിലെമ്പാടും ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് വീശുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ജനദ്രോഹ ഭരണത്തിലുള്ള ജനങ്ങളുടെ എതിര്‍പ്പാണ് അത് വ്യക്തമാക്കുന്നത്. ജനവിധി ഭയന്ന് വടകര, ബേപ്പൂര്‍ മോഡല്‍ സഖ്യത്തിനാണ് യുഡിഎഫ് നീക്കമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Binoy Viswam

ബിജെപിയുമായി ഒത്തുചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ ഇത്തരം നീക്കങ്ങള്‍ അപകടകരമായ തീക്കളിയാണ്. മഹാത്മാഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്രുവിന്റെ മൂല്യങ്ങളെപ്പറ്റി ചിന്തിക്കുന്ന ആരെങ്കിലും കോണ്‍ഗ്രസില്‍ ബാക്കിയുണ്ടെങ്കില്‍ ഈ ബന്ധത്തെപ്പറ്റി കണ്ണ് തുറന്ന് അഭിപ്രായം പറയണമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ള പ്രശ്‌നത്തെ എല്‍ഡിഎഫ് ഗുരുതരമായി തന്നെയാണ് കാണുന്നത്. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യുഡിഎഫ് സര്‍ക്കാര്‍. പത്ത് വര്‍ഷം മുമ്പ് ആഗോളതാപനത്തെപ്പറ്റി പറഞ്ഞപ്പോള്‍ അന്ന് എല്‍ഡിഎഫിനെ പരിഹസിച്ചവര്‍ ഇന്ന് അതിന്റെ ദുരന്തങ്ങള്‍ നേരിട്ട് അനുഭവിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ 'എന്റെ മരം' പദ്ധതിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് യുഡിഎഫ് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായ ജനസമക്ഷം-2016 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+