കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി അലിയെ തോല്‍പിയ്ക്കാന്‍ പഴയ 'അലി ഫാന്‍സ്' രംഗത്ത്... കാരണം?

  • By Desk
Google Oneindia Malayalam News

മലപ്പുറം: മന്ത്രിയും പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ മഞ്ഞളാംകുഴി അലിയെ തോല്‍പിക്കാന്‍ ഏതറ്റംവരേയും പോകാനുള്ള ഒരുക്കത്തിലാണ് അലി ഫാന്‍സ് കൂട്ടായ്മ. അലി ഫാന്‍സ് എന്ന പേരില്‍ അലിക്കുവേണ്ടി രൂപംകൊള്ളുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അലിക്കുവേണ്ടി 'ചാരപ്രവര്‍ത്തികള്‍വരെ' ചെയ്യുകയും ചെയ്ത ഈ കൂട്ടായ്മ ഇപ്പോള്‍ അലിക്ക് എതിരായിക്കഴിഞ്ഞു.

നിരവധി കാരണങ്ങളാണ് ഇതിന് അലിഫാന്‍സുകാര്‍ പറയുന്നത്. ഈ തിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും അലിയെ തോല്‍പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇക്കൂട്ടര്‍പറയന്നു. അലി നടത്തിയ അഴിമതികളുടെ നിരവധി തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും ആവശ്യമെങ്കില്‍ പുറത്തുവിടുമെന്നും ഭീഷണിമുഴക്കി കഴിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മഞ്ഞളാംകുഴി അലിയുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച അലി ഫാന്‍സ് പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് അലിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

Manjalamkuzhi Ali

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ നടത്തിയാണ് അലി പെരിന്തല്‍മണ്ണയില്‍ വിജയിച്ചതെന്ന് ഇവര്‍ പറയുന്നു. മുസ്‌ലീം ലീഗിനോട് മഞ്ഞളാംകുഴി അലി നീതി പുലര്‍ത്തിയിട്ടില്ല. സ്വന്തം ശരീരത്തോട് മാത്രമാണ് അലിക്ക്‌ നീതിബോധമുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുനേടാന്‍ ഓഫറുകള്‍ നല്‍കുകയും പിന്നീട് അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ വേളയില്‍ ബോധപൂര്‍വം ചിലര്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തി പോലിസ് ലാത്തിച്ചാര്‍ജുണ്ടാക്കി സഹതാപ വോട്ട് നേടിയ കഥയും യോഗത്തില്‍ ചിലര്‍ വിശദീകരിച്ചു.

മഞ്ഞളാംകുഴി അലി നടത്തിയ കോടികളുടെ അഴിമതികളുടെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ അവ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം യോഗത്തില്‍ വ്യക്തമാക്കി.

Ali Fans Convention

താന്‍ ഇപ്പോഴും ലീഗുകാരനാണെന്നും പക്ഷെ അലിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അലിയെ എതിര്‍ക്കുന്നുവെന്നും മുന്‍ താഴേക്കോട് പഞ്ചായത്ത് മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റ് എംകെ യൂസഫ് ഹാജി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അലിക്കുവേണ്ടി പ്രവര്‍ത്തിച്ച അതേ പഞ്ചായത്തുകളില്‍ ഇത്തവണ അലിക്കെതിരെ പ്രവര്‍ത്തിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ കുംഭാരന്‍മാര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് തന്നെ കൊണ്ട് കുംഭാരകോളനികളില്‍ പ്രസംഗിപ്പിച്ചിട്ട് പിന്നീട് വഞ്ചിച്ച കാര്യം കുംഭാര സമാജം സംസ്ഥാന സെക്രട്ടറി നാരായണന്‍ പറഞ്ഞു.

കണ്‍വന്‍ഷനില്‍ സിപി ഹംസ ചെയര്‍മാനും പിടി ബഷീര്‍ കണ്‍വീനറും അലി കുട്ടക്കാടന്‍ ട്രഷററുമായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പെരിന്തല്‍മണ്ണയില്‍ ജനകീയ ബദല്‍ എന്ന പേരിലാണ് മുന്‍ അലി ഫാന്‍സ് പ്രവര്‍ത്തകര്‍ ടൗണ്‍ ഹാളില്‍ കണ്‍വന്‍ഷന്‍ വിളിച്ചത്. സിപി ഹംസ അധ്യക്ഷതവഹിച്ചു. പി ടി ബഷീര്‍, അലി കുട്ടക്കാടന്‍, എംകെ യൂസഫ് ഹാജി, കബീര്‍ പുത്തൂര്‍, പാങ്ങില്‍ കൊലചെയ്യപ്പെട്ട സാജിതയുടെ പിതാവ് മൂസ, സഹോദരന്‍ സുലൈമാന്‍, പി അബ്ദുല്‍ അസീസ് എന്ന കുഞ്ഞു, കുംഭാര സമാജം നേതാവ് നാരായണന്‍ പ്രസംഗിച്ചു.

English summary
Assembly Election 2016: Former Ali Fans now working against Manjalamkuzhi Ali in Perithalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X