ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ആക്രമണത്തിനുള്ള പരസ്യാഹ്വാനം: കോടിയേരി
കോഴിക്കോട്: തനിക്കെതിരായ പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ ജനം ഇടപെടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം പ്രതിപക്ഷത്തിനെതിരായ അക്രമത്തിനുള്ള പരസ്യാഹ്വാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തനിക്കെതിരായ പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ ജനം ഇടപെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഴിമതി ചൂണ്ടിക്കാട്ടിയാലും വിമര്‍ശിച്ചാലും അക്രമിക്കാനാണ് മുഖ്യമന്ത്രി ആഹ്വാനംചെയ്തിരിക്കുന്നത്. അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ ഉമ്മന്‍ചാണ്ടി നടത്തിയിരിയ്ക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും അക്രമത്തിനമുള്ള ഇത്തരം പ്രസ്താവന മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. പരാജയം ഉറപ്പായ മുഖ്യമന്ത്രിക്ക് പരാഭ്രാന്തി ബാധിച്ചിരിക്കുന്നു. സമാധാനം തകര്‍ക്കാനും അട്ടിമറി ശ്രമത്തിനുമുള്ള ആഹ്വാനമായ പ്രസ്താവന മുഖ്യമന്ത്രി ഉടന്‍ പിന്‍വലിക്കണം- കോഴിക്കോട് കോടിയേരി വാര്‍ത്താലേഖകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുശട പ്രസ്താവനയുടെ ഭാഗമാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ അക്രമിക്കപ്പെട്ടത്. ചവറയിലും താനൂരിലും സ്ഥാനാര്‍ഥികള്‍ക്ക് നേരെ അക്രമമുണ്ടായി. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും തിരുവനന്തപുരം കോടതിയില്‍ നിന്നുമായി മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമാണേറ്റത്. കോടതിയെ രാഷ്ട്രീയ താല്‍പര്യത്തിനായുധമാക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടികിട്ടിയിരിയ്ക്കുന്നതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications