കോഴിക്കോട് സൗത്തില്‍ ചിത്രം തെളിഞ്ഞു; ഡോക്ടറും പ്രൊഫസറും നേര്‍ക്കുനേര്‍
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലേയ്ക്കുള്ള ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ എപി അബ്ദുല്‍ വഹാബാണ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ എംകെ മുനീറിനെ നേരിടുക.
നേരത്തെ കരുതിയതില്‍ നിന്ന് വ്യത്യസ്തമായാണ് അബ്ദുല്‍ വഹാബിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്.

സംസ്ഥാനത്ത് മൂന്നു മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ഥികളായി ഐഎന്‍എല്‍ മത്സരിക്കുന്നത്. ഇതില്‍ കാസര്‍ഗോഡ്, വള്ളിക്കുന്ന് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഐഎന്‍എല്‍ മത്സരിച്ചുവന്നിരുന്ന കോഴിക്കോട് സൗത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പിടിച്ചെടുത്ത് പകരം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ടിടത്തും ലക്ഷ്യം കാണാന്‍ ഇടതു മുന്നണിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ സൗത്ത് സീറ്റ് ഐഎന്‍എല്ലിന് തിരികെ നല്കാന് സിപിഎം തീരുമാനിച്ചത്.
പൊതുവില്‍ യുഡിഎഫിനു മുന്‍തൂക്കമുള്ള കോഴിക്കോട്ടെ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് സൗത്ത്. മന്ത്രി എംകെ മുനീറാണ് സിറ്റിങ് എംഎല്‍എ. കഴിഞ്ഞതവണ സിപിഎമ്മിലെ സിപി മുസാഫിര്‍ അഹമ്മദായിരുന്നു മുനീറിന്റെ എതിരാളി. കേവലം 1367 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുനീര്‍ മണ്ഡലത്തില്‍ ഹരിതപതാക നാട്ടിയത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ പല വാര്‍ഡുകളും യുഡിഎഫിന് കൈവിട്ടുപോയിട്ടുണ്ട്. ഈ തിരിച്ചടിയിലാണ് പ്രധാനമായും ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
നേരത്തെ കോഴിക്കോട് രണ്ട് എന്ന പേരില്‍ അറിയപ്പെട്ട മണ്ഡലം 2011ലാണ് പേരുമാറി കോഴിക്കോട് സൗത്ത് ആയത്. 1957ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി കുമാരനായിരുന്നു മണ്ഡലത്തിലെ എംഎല്‍എ. 1960ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 65ലും 67ലും മുസ്ലിം ലീഗിലെ പിഎം അബൂബക്കര്‍ ജനപ്രതിനിധിയായി. രണ്ടു തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു പരാജയപ്പെട്ടത്.
എന്നാല്‍, 1970ല്‍ കല്‍പ്പള്ളി മാധവമേനോനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്നു നടന്ന 1977, 1980, 1982 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥിയായ പിഎം അബൂബക്കര്‍ എല്‍ഡിഎഫ് പിന്തുണയില്‍ ഹാട്രിക് വിജയം സ്വന്തമാക്കി. 1987ല്‍ സിപിഎം സ്ഥാനാര്‍ഥിയായ സിപി കുഞ്ഞിനായിരുന്നു വിജയം. 1991ല്‍ സിപി കുഞ്ഞ് വീണ്ടും മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ എംകെ മുനീറിനോട് 3883 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
1996ല്‍ സിപിഎമ്മിലെ എളമരം കരീം വീണ്ടും മണ്ഡലത്തില്‍ ചെങ്കൊടിയുയര്‍ത്തി. ലീഗിലെ ഖമറുന്നിസ അന്‍വറിനെ 8,766 വോട്ടുകള്‍ക്കാണ് കരീം പരാജയപ്പെടുത്തിയത്. 2001ല്‍ കരീം വീണ്ടും മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ ടിപിഎം സാഹിറിനോട് 787 വോട്ടുകള്ക്കുതോറ്റു. 2006ലെ തെരഞ്ഞെടുപ്പില്‍ ടിപിഎം സാഹിര്‍ എല്‍ഡിഎഫ് പിന്തുണയുള്ള ഐഎന്‍എല്‍ സ്ഥാനാര്‍ഥി പിഎംഎ സലാമിനോട് 14,093 വോട്ടുകള്‍ക്കു തോറ്റു. 2011ല്‍ എം.കെ മുനീര്‍ സിപിഎമ്മിലെ സിപി മുസാഫര്‍ അഹമ്മദിനെ പരാജയപ്പെടുത്തി.
ചുരുക്കത്തില്‍ 1982നു ശേഷം ആര്‍ക്കും തുടര്‍ജയം നല്‍കാത്ത മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ഈ മണ്ഡലത്തിലാണ് ഡോ എംകെ മുനീര്‍ രണ്ടാമങ്കത്തിന് കച്ചകെട്ടുന്നത്. 2006 ആവര്‍ത്തിക്കാന്‍ ഐഎന്‍എല്ലും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications