Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയശങ്കറിനെ വലിച്ചൊട്ടിച്ച് എം സ്വരാജ് ഫേസ്ബുക്കില്‍... ഇനിയെങ്കിലും വക്കീല്‍ നേര്‍ക്കുനേര്‍ വരുമോ?

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ചാനല്‍ ചര്‍ച്ചകളില്‍ ഇപ്പോള്‍ സിപിഎമ്മിന്റെ കുന്തമുനയാണ്. പക്ഷേ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും സ്വരാജിനെതിരെ പലതരം വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

ചാനലുകളില്‍ എം സ്വരാജിനെ ഏറ്റവും അധികം അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് അഡ്വ എം ജയശങ്കര്‍. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് സിപിഎം സ്ഥാനാര്‍ത്ഥിയാകും എന്ന രീതിയിലുള്ള ചര്‍ച്ചകളില്‍ ജയശങ്കര്‍ നടത്തിയ പരമാര്‍ശങ്ങള്‍ രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ലെന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ സ്വരാജ് തന്നെ ജയശങ്കറിന് മികച്ച മറുപടി നല്‍കിയിരിയ്ക്കുന്നു. അതിനായി ജയശങ്കറിനെ പോലെ മോശം വാക്കുകള്‍ ഒന്ന് പോലും സ്വരാജ് ഉപയോഗിച്ചിട്ടില്ല.

പ്രതീക്ഷിച്ചത് തന്നെ

പ്രതീക്ഷിച്ചത് തന്നെ

അഡ്വ ജയശങ്കറില്‍ നിന്ന് പ്രതീക്ഷിച്ച ഭാഷയില്‍ തന്നെയാണ് അദ്ദേഹം പല പരാമര്‍ശങ്ങളും നടത്തിയിരിയ്ക്കുന്നത് എന്നാണ് സ്വരാജ് പറയുന്നത്. അതുകൊണ്ട് തന്നെ ഒരു അത്ഭുതവും സ്വരാജിന് തോന്നിയില്ല.

പിണറായി ദാസന്‍

പിണറായി ദാസന്‍

പിണറായി ദാസന്‍ എന്നാണ് ജയശങ്കര്‍ സ്വരാജിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പാലക്കാട് ജില്ലയിലെ ശുപാര്‍ശ പട്ടികയില്‍ തന്റെ പേര് വെട്ടിയത് പിണറായിയാണെന്നും ജയശങ്കര്‍ പറയുന്നുണ്ട്. പിണറായി ദാസന്‍ എന്ന് പറഞ്ഞ ആള്‍ തന്നെ ഇങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ എന്നാണ് സ്വരാജിന്റെ ചോദ്യം.

നുണ പറയുമ്പോള്‍

നുണ പറയുമ്പോള്‍

നുണപറയുമ്പോള്‍ ഇത്തരം കാര്യങ്ങളെങ്കിലും ഭാവിയില്‍ ശ്രദ്ധിയ്ക്കണം എന്നാണ് വക്കീലിന് സ്വരാജിന്റെ വക ഉപദേശം.

നിലമ്പൂരോ

നിലമ്പൂരോ

നിലമ്പൂരില്‍ മത്സരിയ്ക്കാന്‍ ആയിരുന്നു സ്വരാജിന് താത്പര്യം എന്ന് ജയശങ്കര്‍ പറയുന്നുണ്ട്.എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുക എന്നത് ലക്ഷ്യമാക്കിയല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് എന്നാണ് സ്വരാജിന്റെ മറുപടി. പാര്‍ട്ടി പറഞ്ഞാല്‍ എവിടേയും മത്സരിയ്ക്കും.

ആ സ്‌കെയിലുകൊണ്ട്

ആ സ്‌കെയിലുകൊണ്ട്

കോണ്‍ഗ്രസ്/ ആര്‍എസ്എസ് നേതാക്കളെ അളക്കുന്ന സ്‌കെയിലുകൊണ്ട് തങ്ങളെ അളക്കരുതെന്നാണ് ജയശങ്കര്‍ വക്കീലിനുള്ള അടുത്ത ഉപദേശം.

ജനകീയ സമരം

ജനകീയ സമരം

ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഭാഗമായോ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായോ ഒരു രോമത്തിന് പോലും ഇതുവരെ പോറലേറ്റിട്ടില്ലാത്ത, ജയിലും ലോക്കപ്പും പോലീസ്- ഗുണ്ടാ മര്‍ദ്ദനവും ഒക്കെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള താങ്കള്‍ക്ക് ഞങ്ങളെയൊക്കെ മനസ്സിലാക്കാന്‍ കാലം ഇനിയും ഒരുപാട് കഴിയേണ്ടി വരും- സ്വരാജ് എഴുതുന്നു.

നിരീക്ഷിയ്ക്കാനല്ല

നിരീക്ഷിയ്ക്കാനല്ല

രാഷ്ട്രീയം നിരീക്ഷിയ്ക്കാനുള്ളത് മാത്രമല്ലെന്നാണ് അടുത്ത ഉപദേശം. രാഷ്ട്രീയം, ഇടപെടാന്‍ ഉള്ളതാണെന്നും സ്വരാജ് ഉപദേശിയ്ക്കുന്നുണ്ട്.

 സിപിഐ നേതാവ്

സിപിഐ നേതാവ്

സിപിഐക്കാരന്‍ ആണെന്നാണ് അഡ്വ ജയശങ്കര്‍ എപ്പോഴും അവകാശപ്പെടുന്നത്. ഈ അവകാശവാദത്തേയും സ്വരാജ് പൊളിച്ചടുക്കുന്നുണ്ട്.

 അസംബന്ധ നാടകം

അസംബന്ധ നാടകം

രാവിലെ സിപിഐ നേതാവ്, ഉച്ചയ്ക്ക് ആര്‍എസ്എസ് സ്വയം സേവകന്‍, വൈകീട്ട് ബിഡിജെഎസ് ഉപദേശന്‍, രാത്രി സകലരേയും തെറിവിളിയ്ക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ‍ ‍- എപ്പഴെങ്കിലും സ്വയം ഒന്ന് വിലയിരുത്താന്‍ ശ്രമിയ്ക്കുന്നത് നല്ലതായിരിയ്ക്കും എന്നും സ്വരാജ് ഓര്‍മപ്പെടുത്തുന്നുണ്ട്.

മുഴവന്‍ പറയാന്‍

സ്വരാജിന്റെ പോസ്റ്റിലെ മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ ഇവിടെ പറഞ്ഞാല്‍ തീരില്ല. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+