Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ യുഡിഎഫ് സാധ്യതാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുമായി പിഡിപി

കോഴിക്കോട്: ചെറിയ വോട്ടുകളാകും പലപ്പോഴും നിയമസഭ തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുക. ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും പ്രധാന പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിനയാകും.

ഇത് ഇത്തവണ കോഴിക്കോട് വിനയാവുക യുഡിഎഫിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജയസാധ്യതയുള്ള കോഴിക്കോട്ടെ മണ്ഡലങ്ങളില്‍ പിഡിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. തിരുവമ്പാടി, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങളിലാണ് പിഡിപി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

PDP Flag

ഇതില്‍ കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങള്‍ യുഡിഎഫിനു നല്ല ജയസാധ്യതയുള്ളവയാണ്. കുറ്റ്യാടിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് അടുക്കുന്തോറും മത്സരം കൂടുതല്‍ കനക്കുകയുമാണ്.

കൊയിലാണ്ടിയില്‍ റസല്‍ നന്തി, തിരുവമ്പാടിയില്‍ നൗഷാദ് കൊടിയത്തൂര്‍, കൊടുവള്ളിയില്‍ അഹമ്മദ് കുട്ടി ഓമശേരി, കുറ്റ്യാടിയില്‍ നാറാണത്ത് മുഹമ്മദ്, കോഴിക്കോട് സൗത്തില്‍ നൗഷാദ് തിക്കോടി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സകലമേഖലകളിലും യുഡിഎഫ് ഭരണം പരാജയമാണെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് അഡ്വ കെ സുധാകരന്‍ പറഞ്ഞു. മഅദനിയോടുള്ള നീതി നിഷേധത്തില്‍ ഇരു മുന്നണികളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+