ഹൈക്കമാന്‍ഡിന്റെ 'രഹസ്യ പോലീസ്'... ഇനി എല്ലാം അവരുടെ കൈയ്യില്‍!!!
ഇത്തവണ ഒരു ജംബോ പട്ടികയാണ് ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഹൈക്കമാന്‍ഡിന് നല്‍കിയിരിയ്ക്കുന്നത്. അതില്‍ നിന്ന് ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക എന്ന് വച്ചാല്‍ ഹൈക്കമാന്‍ഡ് കുഴയും. അതുകൊണ്ട് ഇത്തവണ മറ്റൊരു പദ്ധതിയാണത്രെ നടപ്പാക്കുന്നത്.
സാധ്യതാ പട്ടികയില്‍ ഇടം നേടിയവര്‍ക്കെല്ലാം സീറ്റ് നല്‍കുക എന്നത് സാധ്യമല്ല. അതുകൊണ്ട് കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയുള്ളുവത്രെ. എന്നാല്‍ ഇതിന് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ഉപദേശമല്ലത്രെ ഹൈക്കമാന്‍ഡ് തേടുന്നത്.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയവരെ കുറിച്ച് അന്വേഷിയ്ക്കാന്‍ പ്രത്യേക ഏജന്‍സിയെ തന്നെ ഹൈക്കമാന്‍ഡ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് ഏജന്‍സിയാണ് ഇത് അന്വേഷിയ്ക്കുന്നത് എന്ന് വ്യക്തമല്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള ഏജന്‍സിയാണെന്നാണ് വിവരം.
ഉത്തരേന്ത്യക്കാര്‍ എങ്ങനെ കേരളത്തിലെ മണ്ഡലങ്ങളില്‍ എത്തി നേതാക്കളെ കുറിച്ച് അന്വേഷിയ്ക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ കിട്ടുന്ന വിവരങ്ങള്‍ ശരിയായിരിയ്ക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ലല്ലോ എന്നാണ് ചിലര്‍ ചോദിയ്ക്കുന്നത്. മാര്‍ച്ച് 13, 14 തിയ്യതികളിലായിരിക്കും 'രഹസ്യാന്വേഷണം' നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications