'പഴയിടം പോയാല്‍ പുതിയ ആള്‍വരും; അടുത്ത കലോത്സവത്തിന് ഹലാല്‍ വിവാദം'; തുറന്നുപറഞ്ഞ് ഹരി പത്തനാപുരം
പത്തനാപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ഇത്തവണ ഉയര്‍ന്ന ഏറ്റവും വലിയ വിവാദമായിരുന്നു ഭക്ഷണത്തെ കുറിച്ചുള്ളത്. കുട്ടികള്‍ക്ക് നോണ്‍വെജ് ഭക്ഷണം കലോത്സവത്തിന് വിളമ്പണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വലിയ ചര്‍ച്ചകളാണ് ഈ വിഷയത്തെ കുറിച്ച് നടന്നത്.
പിന്നാലെ സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍വെജ് ഭക്ഷണം വിളമ്പുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് അറിയിച്ച് പഴയിടം മോഹനന്‍ നമ്പൂതിരിയും അറിയിച്ചു. 16 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരി പത്തനാപുരം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, സത്യത്തില്‍ ഈ വിഷയത്തില്‍ എന്ത് പ്രതികരിക്കണമെന്ന് അറിയില്ല, അതുകൊണ്ടാണ് ഇത്രയും ദിവസം ഒന്നും പറയാതിരുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരി എടുത്ത തീരുമാനം നല്ലതാണെന്ന് ഹരി പത്തനാപുരം പറയുന്നു.

കാരണം, അടുത്ത വര്‍ഷം കലോത്സവത്തേക്കാള്‍ കൂടുതല്‍ തീറ്റ മത്സരമായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. അതുകൊണ്ട് അദ്ദേഹം ഒരു ആരോപണ വിധേയനായി നില്‍ക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ഒളിച്ചുകടത്തുന്നുണ്ട്. വിശ്വാസികളായ ആളുകളോടാണ് ഇക്കാര്യം പറയുന്നത്. ഇതില്‍ ജാതിയും മതവുമൊക്കെ കൊണ്ടുവരാനുള്ള ശ്രമം ചില ആളുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.

അത് ആരുടെ ഭാഗത്ത് നിന്നാണെന്ന് നിങ്ങള്‍ ഓര്‍ക്കണം, ഈശ്വര വിശ്വാസികളുടെയും മത വിശ്വാസികളായ ആളുകളുടെ ഭാഗത്ത് നിന്നൊന്നുമല്ല. ഇതില്‍ ഒന്നും വിശ്വാസമില്ലാത്ത ആളുകളുടെ ഭാഗത്ത് നിന്നാണ്. പഴയിടം വിഷയത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ വരുന്നത് മതവും ജാതിയുമാണ്. അങ്ങനെയൊരു ചര്‍ച്ചയിലേക്ക് ഇതിനെ കൊണ്ടുപോകുന്നു.

അതുകൊണ്ടു പോകുന്നത് വിജയിച്ചത് ആരാണ്, ഇതില്‍ ഒന്നും വിശ്വാസമില്ലാത്ത ചില ആളുകള്‍. അവര്‍ അവിടെ നിന്ന് ഒരു തീപ്പൊരിയിട്ടു, പാവപ്പെട്ട മത വിശ്വാസികള്‍ ഏറ്റെടുത്ത് ഇത് ഒരു മതമാക്കി, ഉടനെ ജാതിയാക്കി. നമ്മള്‍ ഒരു ഹോട്ടലില്‍ ചെന്നാല്‍ അവിടെയുള്ള ഏത് മതക്കാരനാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് നോക്കിയല്ലല്ലോ കഴിക്കുന്നത്.

അങ്ങനെ ആരും ചിന്തിക്കാറില്ല, ഇതില്‍ ഒന്നും വിശ്വാസമില്ലാത്തവര്‍ എവിടെയോ ഇരുന്നിട്ട് ഇതിനുള്ളിലേക്ക് ഒരു ജാതി അങ്ങ് അടിച്ചോട്ടെ എന്ന് വിചാരിച്ച് ഇട്ടതാണ്. പക്ഷേ, അതൊക്കെ പൊളിഞ്ഞ് പാളാസായി എന്നുള്ളതാണ് സത്യം. ഇവിടെ ഹിന്ദുക്കളില്‍ ഭൂരിപക്ഷവും തീവ്രചിന്തയുള്ള ആളുകളല്ല. അങ്ങനെയാണെങ്കില്‍ ഇവിടെ മതസംഘടനകള്‍ ക്ലച്ച് പിടിച്ചേനെ.

മുസ്ലീം വിശ്വാസികളില്‍ കൂടുതലും തീവ്ര ചിന്താഗതിക്കാരല്ല, അങ്ങനെ ആണെങ്കില്‍ ആ സംഘടനകള്‍ ഇവിടെ ക്ലച്ച് പിടിച്ചേനെ. ക്രിസ്തുമതത്തിലും അങ്ങനെയല്ല, മിതവാതികളായിട്ടുള്ള ആളുകളാണ് കൂടുതല്‍. ഇവരെ തീവ്ര ചിന്തയുള്ള ആളുകള്‍ ആക്കുകയെന്ന ചിലരുടെ ലക്ഷ്യമാണ്. അവര്‍ ഇതില്‍ എന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ കാണാം. വിശ്വാസമില്ലാത്ത ആളുകളാണ് ഈ സാധനങ്ങള്‍ ഇട്ടുകൊടുക്കുന്നത്.

കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍വെജ് കൊണ്ടുവരുന്നു എന്ന് പറയുന്നു. കുറച്ച് ആളുകള്‍ പറയും ഹലാല്‍ ഫുഡ് വേണമെന്ന് പറയും, കുറച്ച് ആളുകള്‍ പറയും അത് പറ്റില്ലെന്ന് പറയും. അത് തീറ്റ മത്സരമല്ല, കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് വേണ്ടി പോകുന്ന സ്ഥലമാണ്. ആഹാരം കഴിക്കാന്‍ വേണ്ടി പോകുന്ന സ്ഥലമല്ല.

അടുത്ത വര്‍ഷം ഈ വിവാദം വരുമ്പോള്‍, ഈ പോസ്റ്റ് ഇട്ട് നമ്മളെ അടിയുണ്ടാക്കിയ ചോര കുടിക്കുന്ന ആളുകള്‍ തന്നെ പറയും, മതം തലയ്ക്ക് കേറിപ്പിടിച്ച ഭ്രാന്തന്മാര്‍ അടിയുണ്ടാക്കുന്നു, ജാതി പറഞ്ഞ് അടിയുണ്ടാക്കുന്നു എന്നെക്കെ പറയും, ഇവന്മാര്‍ ഇട്ടു തന്ന സാധനമാണിത്. പ്രിയപ്പെട്ട വിശ്വാസികള്‍ ഇതില്‍ കൊത്തരുതെന്ന് ഹരി പത്തനാപുരം പറഞ്ഞു.












Click it and Unblock the Notifications