കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബലി പ്രതിമയ്ക്ക് ഭീഷണി; ഓണം വാമന ജയന്തി, ക്ഷേത്രത്തില്‍ അസുര പ്രതിമ വേണ്ടെന്ന് സംഘപരിവാര്‍

  • By Akshay
Google Oneindia Malayalam News

കൊച്ചി: ഓണം വാമന ജയന്തി എന്ന് അവര്‍ത്തിച്ച് സംഘപരിവാര്‍. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ മഹാബലിയുടെ പ്രതചിമ സ്ഥാപിക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്. ഈ സംഭവം വന്നതോടെ മഹാബലി വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അസുരനായ മഹാബലി വാനമമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് സംഘപരിവാറിന്റെ വാദം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍സ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഹിന്ദു ഐക്യവേദി നിലപാടെടുത്തു. ദേശീയ പത്രമായ ഡെക്കാണ്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളികള്‍ മഹാബലിയെ ആരാധിക്കുന്നതിനോ ഓണം ആഘോഷിക്കുന്നതിനോ ഞങ്ങള്‍ എതിരല്ല. എന്നിരുന്നാലും, വാമന മൂര്‍ത്തിയുടെ ഏക ക്ഷേത്രമായ ഇവിടെ മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് എന്തിനാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇഎസ് ബിജു ചോദിക്കുന്നു.

എന്തിന് ക്ഷേത്രത്തില്‍?

എന്തിന് ക്ഷേത്രത്തില്‍?

തൃക്കാക്കര മുനിസിപ്പാലിറ്റിയിലോ കളമശ്ശേരി മുനിസിപ്പാലിറ്റിലോ പ്രതിമ സ്ഥാപിക്കാമല്ലോ എന്തിനാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരിക്കില്‍ ഇത് സ്ഥാപിക്കുന്നതെന്തിനാണെന്ന് ഹിന്ദു ഐക്യവേദി ചോദിക്കുന്നു.

ആചാര ലംഘനമല്ല

ആചാര ലംഘനമല്ല

എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നത് ആചാര ലംഘനമാണെന്ന നിലപാടിനോട് യോജിരക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

പോലീസ് ഇടപെടണം

പോലീസ് ഇടപെടണം

മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് ദേവസ്വം ബോര്‍ഡ് വിലക്കുവാങ്ങിയ സ്ഥലത്താണെന്നും പ്രതിമ സ്ഥാപിക്കുന്നതിന് ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പുള്ളതിനാല്‍ പോലീസ് ഇടപെടണമെന്നും ദേവസ്വം ബോര്‍ഡ് കേടതിയില്‍ ആവശ്യപ്പെട്ടു.

പ്രതിമ നിര്‍മ്മാണം ആരംഭിച്ചു

പ്രതിമ നിര്‍മ്മാണം ആരംഭിച്ചു

മഹാബലിയുടെ പ്രതിമ നിര്‍മ്മാണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാമനജയന്തി

വാമനജയന്തി

തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണു സംഘപരിവാറിന്റെ പ്രചാരണം. ആര്‍എസ്എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രൂപം

മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രൂപം

അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിനു കീഴിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ വാമനാവതാരണം അസുര രാജാവായ മഹാബലിയെ ചവിട്ടിതാഴ്ത്തുന്ന രൂപത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തുല്ല്യ നീതിയുടെ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നു

തുല്ല്യ നീതിയുടെ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നു

തുല്യനീതിയുടെകാലത്തെയാണ് മഹാബലിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അത് വര്‍ണവിവേചനത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും ദലിത്, പുരോഗമന ജനാധിപത്യ സംഘടനകളും വ്യക്തമാക്കി.

ചിലവ് ഒരു കോടി

ചിലവ് ഒരു കോടി

ഒരു കോടി രൂപയോളം ചെലവഴിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് .

English summary
A major controversy has erupted over the Travancore Devaswom Board (TDB) setting up a statue of ‘Mahabali’, a character born out of mythological lore, by spending nearly Rs 1 crore at the state’s only temple dedicated to 'Lord Vamana' this Onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X