ദീലീപ് ചോദിച്ചത് 'റെസ്റ്റ്', കിട്ടിയത് 'അറസ്റ്റ്'!!! ചോദ്യം ചെയ്യുമ്പോഴും കോമഡി കാട്ടി ഗോപാലകൃഷ്ണന്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/ആലുവ: മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം ദിലീപിനെ പോലീസിന് കസ്റ്റഡിയില്‍ കിട്ടിയത്. അതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 25 മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തിട്ടും ഉണ്ട്.

എന്നിട്ടും ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് പോലീസിന്റെ പരാതി. അത് മാത്രമല്ല കാര്യം, ഗൗരവമായ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തന്റെ സ്വതസിദ്ധമായ ഹാസ്യം ഉപേക്ഷിക്കുന്നില്ലത്രെ.

പോലീസുകാര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിടുന്നത്. ദിലീപിന്റെ ഇത്തരം നിലപാട് ഉദ്യോഗസ്ഥരെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിമിക്രി താരം, ഹാസ്യ താരം

മിമിക്രി താരം, ഹാസ്യ താരം

മിമിക്രി താരം ആയിട്ടാണ് ദിലീപിന്റെ രംഗപ്രവേശനം. സിനിമയില്‍ എത്തിയപ്പോള്‍ ഹാസ്യതാരമായി. പിന്നീട് ജനപ്രിയ നായകനായി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴും ദിലീപിന്റെ നര്‍മത്തിന് ഒരു കുറവും ഇല്ല.

ചോദ്യം ചെയ്യുമ്പോഴും തമാശ

ചോദ്യം ചെയ്യുമ്പോഴും തമാശ

പോലീസിന്‍രെ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തമാശ വിടുന്നില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഉരുളയ്ക്ക് ഉപ്പേരി കണക്കാണത്രെ പല മറുപടികളും.

ഇനി ദയകാണിക്കില്ലേ?

ഇനി ദയകാണിക്കില്ലേ?

ദിലീപിന്റെ ഇത്തരം പ്രതികരണങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിനോട് സിനിമ താരം എന്ന രീതിയില്‍ അടുപ്പമോ പരിഗണനയോ കാണിക്കരുത് എന്നാണത്രെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റെസ്റ്റ് ചോദിച്ചപ്പോള്‍ അറസറ്റ്!

റെസ്റ്റ് ചോദിച്ചപ്പോള്‍ അറസറ്റ്!

ഷൂട്ടിങ് തിരക്കുകള്‍ക്കിടെ താന്‍ ദൈവത്തോട് പത്ത് ദിവസം റെസ്റ്റ് തരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദൈവം കേട്ടത് അറസ്റ്റ് എന്നാണെന്ന് തോന്നുന്നു- ചോദ്യം ചെയ്യലിന്റെ ഇടവേളയില്‍ ദിലീപ് പോലീസുകാരോട് ഇങ്ങനെയൊക്കെ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമാശ പറഞ്ഞ്

തമാശ പറഞ്ഞ്

ചോദ്യം ചെയ്യലിനോട് ദിലീപ് കാര്യമായി സഹകരിക്കുന്നില്ല എന്നാണ് ആക്ഷേപം. എന്നാല്‍ അതിന് ശേഷമുള്ള സമയം പോലീസുകാരോട് സല്ലപിക്കാന്ഡ ദിലീപിന് ഒരു പ്രശ്‌നവും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കണ്ണിന് കാണാത്ത കാര്യങ്ങള്‍

കണ്ണിന് കാണാത്ത കാര്യങ്ങള്‍

പള്‍സര്‍ സുനിയെ അറിയില്ല എന്ന കാര്യം ദിലീപ് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. എന്നാല്‍ പള്‍സര്‍ സുനി അപ്പുണ്ണിയെ വിളിക്കുമ്പോള്‍ അതേ ടവര്‍ ലൊക്കേഷനില്‍ ദിലീപും ഉണ്ടായിരുന്ന കാര്യം പോലീസ് ചോദിച്ചു. താന്‍ കണ്ണിന് കാണാത്ത കാര്യങ്ങളാണ് പോലീസ് ചോദിക്കുന്നത് എന്നായിരുന്നത്രെ ദിലീപ് ഇതിന് നല്‍കിയ മറുപടി.

മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ചത്

മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ചത്

ചോദ്യം ചെയ്യുമ്പോള്‍ മാത്രമല്ല, തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും ദിലീപ് ഇങ്ങനെയൊക്കെ ആണ്. കഴിഞ്ഞ ദിവസം തൃശൂരിലെ ഹോട്ടലില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകനെ ദിലീപ് പരിഹസിച്ചിരുന്നു.' എന്താന ചേട്ടാ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്' എന്നായിരുന്നു ദിലീപിന്റെ ചോദ്യം.

പോലീസിന് ഉത്തരങ്ങള്‍ വേണം

പോലീസിന് ഉത്തരങ്ങള്‍ വേണം

ദിലീപിന്റെ തമാശയല്ല ഇപ്പോള്‍ പോലീസിന് വേണ്ടത്. കൃത്യമായ ഉത്തരങ്ങളാണ്. അത് ദിലീപില്‍ നിന്ന് എങ്ങനെ പുറത്തെടുക്കാം എന്നാണ് ഇപ്പോള്‍ പോലീസ് ആലോചിക്കുന്നത്.

സമ്മര്‍ദ്ദ തന്ത്രങ്ങള്‍

സമ്മര്‍ദ്ദ തന്ത്രങ്ങള്‍

ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കാനുള്ള നീക്കങ്ങളും പോലീസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് എത്തരത്തിലാകും എന്നത് വ്യക്തമല്ല.

കൈവയ്ക്കില്ലെന്ന് ഉറപ്പ്

കൈവയ്ക്കില്ലെന്ന് ഉറപ്പ്

ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ മൂന്നാംമുറ ഒരിക്കലും ഉപയോഗിക്കരുത് എന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ഒരു നീക്കം പോലീസില്‍ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

English summary
Attack against actress: Dileep not loosing his sense of humour in Police Custody
Please Wait while comments are loading...