ശത്രുസംഹാര പൂജ ചീറ്റിപ്പോയി... ദിലീപിന്റെ അറസ്റ്റില്‍ നടന്ന് സിനിമയെ വെല്ലും ഞെട്ടിക്കും സ്റ്റൈൽ

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിന് ശേഷം ദിലീപ് കൊച്ചിയും പരിസര പ്രദേശങ്ങളും വിട്ട് പുറത്ത് പോയിട്ടില്ല ഇക്കാര്യത്തില്‍ പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പറഞ്ഞതെല്ലാം പൊഴി!!! ജനപ്രിയ നായകന്‍ ശരിക്കും വില്ലന്‍? നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്ക്

നൂലില്‍ കെട്ടി ഇറക്കിയതല്ല... എല്ലുമുറിയെ പണിയെടുത്താണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്, പക്ഷേ...

എന്തായാലും കേസ് മുറുകിക്കൊണ്ടിരിക്കവേ ദിലീപും ഭാര്യ കാവ്യ മാധവനും കൂടി കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിയതും വലിയ വാര്‍ത്തയായി. എന്നാല്‍ ശ്രീകുറുംബ ഭഗവതിയും ദിലീപിനെ തുണച്ചില്ല എന്ന് വേണം കരുതാന്‍.

പോലീസ് എല്ലാം കരുതിക്കൂട്ടി തന്നെ ആയിരുന്നു. രണ്ട് ദിവസമായി പോലീസിന്റെ നീക്കങ്ങളെല്ലാം തന്നെ കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ഏത് ചൂടന്‍ വാര്‍ത്തയും ഒളിച്ചുവയ്ക്കാനും കേരള പോലീസിന് കഴിയും എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

രാവിലെ തന്നെ കസ്റ്റഡിയില്‍

രാവിലെ തന്നെ കസ്റ്റഡിയില്‍

ദിലീപിനെ പോലീസ് തിങ്കളാഴ്ച രാവിലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഈ വിവരം പുറത്തുള്ള ഒരാള്‍ പോലും അറിഞ്ഞില്ല. അത്രയ്ക്ക് രഹസ്യമായിട്ടായിരുന്നു നീക്കം.

പള്‍സറിന്റെ കസ്റ്റഡി

പള്‍സറിന്റെ കസ്റ്റഡി

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ദിവസം തന്നെ ആണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്. പള്‍സര്‍ സുനിയേയും ദിലീപിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രഹസ്യ കേന്ദ്രത്തില്‍

രഹസ്യ കേന്ദ്രത്തില്‍

കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെ പോലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതും മാധ്യമങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ ഈ അറസ്റ്റ് മുന്‍കൂട്ടി കണ്ടിട്ടായിരുന്നിരിക്കും പോലീസ് അത്തരം ഒരു നീക്കം നടത്തിയത്.

എല്ലാം രഹസ്യമായി

എല്ലാം രഹസ്യമായി

ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത കാര്യവും പുറം ലോകം അറിയാതെ നോക്കുന്നതില്‍ പോലീസ് വിജയിച്ചു. ഈ വിവരം നേരത്തെ പുറത്തറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ പോലീസിന്റെ പദ്ധതികള്‍ തകിടം മറിഞ്ഞേനെ.

മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി

മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി

വിവരം നേരത്തെ ചോര്‍ന്നിരുന്നെങ്കില്‍ ദിലീപ് ഒരുപക്ഷേ മുന്‍കൂര്‍ ജാമ്യം തന്നെ സ്വന്തമാക്കിയേനെ. അത് ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് കസ്റ്റഡി വിവരവും അറസ്റ്റ് വിവരവും പോലീസ് അതീവ രഹസ്യമാക്കി വച്ചത്.

തെളിവുകള്‍ ശേഖരിച്ചു

തെളിവുകള്‍ ശേഖരിച്ചു

ഈ ദിവസങ്ങള്‍ അന്വേഷണ സംഘത്തിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലീസ്. ഒടുവില്‍ അവര്‍ അക്കാര്യത്തില്‍ വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍.

മറ്റ് പലരേയും

മറ്റ് പലരേയും

കഴിഞ്ഞ ദിവസങ്ങളില്‍ സിനിമ മേഖലയിലെ പ്രമുഖ നടിയടക്കം മറ്റ് പലരേയും പോലീസ് അതീവ രഹസ്യമായി ചോദ്യം ചെയ്തിരുന്നു എന്നാണ് വിവരം. ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുള്ളവരേയും ചോദ്യം ചെയ്തിരുന്നു.

പ്രാര്‍ത്ഥന ഫലിച്ചില്ല

പ്രാര്‍ത്ഥന ഫലിച്ചില്ല

13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായതിന് ശേഷം ആയിരുന്നു ദിലീപും കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. കാവ്യയേയും ചോദ്യം ചെയ്‌തേക്കും എന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്.

കൊടുങ്ങല്ലൂരമ്മ തുണച്ചില്ല

കൊടുങ്ങല്ലൂരമ്മ തുണച്ചില്ല

ശത്രുസംഹാര പൂജ അടക്കം ഒട്ടേറെ പൂജകള്‍ നടത്തിയായിരുന്നു അന്ന് ദിലീപും കാവ്യയും മടങ്ങിയത്. 28 സ്വര്‍ണ താലികളും ഭഗവതിയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പൂജയൊന്നും ഫലം കണ്ടില്ല.

കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും

കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും

അതിന് ശേഷം ദിലീപ് ആലവയ്ക്ക് അടുത്തുള്ള ശ്രീ കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇത്തവണ കാവ്യയെ കൂടെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു ക്ഷേത്ര ദര്‍ശനം. എന്നാല്‍ ആ പ്രാര്‍ത്ഥനയും ഫലം കണ്ടില്ല.

കൂടുതല്‍ സങ്കീര്‍ണമാകുമോ?

കൂടുതല്‍ സങ്കീര്‍ണമാകുമോ?

ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും എന്നാണ് സൂചന. കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack against actress: Dileep's prayers in vein.
Please Wait while comments are loading...