കോടതികളിൽ ദിലീപിന്റെ കളികൾ: ജില്ലാ കോടതിയിൽ പോകാതെ ഹൈക്കോടതി, ഇപ്പോൾ സുപ്രീം കോടതിയിൽ പോകാതെ....

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നിയമ വ്യവഹാരങ്ങളുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായിരിക്കും നടി ആക്രമിക്കപ്പെട്ട കേസ് എന്ന് ഉറപ്പാണ്. ലഭ്യമായതില്‍ വച്ച് ശക്തരായ അഭിഭാഷകരെ മുന്നില്‍ നിര്‍ത്തിയിട്ടും മൂന്ന് തവണ ദിലീപിന്റെ ാമ്യ ഹര്‍ജി തള്ളിപ്പോവുകയാണ്.

ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപ് അഡ്വ രാമന്‍ പിള്ളയെ അഭിഭാഷകനാക്കി. എന്നിട്ടും ഹൈക്കോടതി ദീലിപിന് ജാമ്യം അനുവദിച്ചില്ല.

ഇപ്പോഴിതാ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കാതെ വിചാരണ കോടതിയെ ജാമ്യത്തിന് വേണ്ടി സമീപിച്ചിരിക്കുകയാണ് ദിലീപ്.

മജിസ്‌ട്രേറ്റ് കോടതി

മജിസ്‌ട്രേറ്റ് കോടതി

കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപ് ആദ്യം ജാമ്യ ഹര്‍ജിയുമായി സമീപിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ആയിരുന്നു. ജാമ്യം നല്‍കണം എന്ന് അതി ശക്തമായി വാദിച്ചെങ്കിലും അന്ന് കോടതി ജാമ്യം അനുവദിച്ചില്ല.

പുറത്തിറങ്ങിയാല്‍

പുറത്തിറങ്ങിയാല്‍

ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും നടിയ്ക്ക് ഭീഷണിയാണ് എന്നും ആയിരുന്നു അന്ന് പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് അന്ന് കോടതി ജാമ്യം നിഷേധിച്ചത്.

ജില്ലാ കോടതിയില്‍ പോയില്ല

ജില്ലാ കോടതിയില്‍ പോയില്ല

മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപിന് ജില്ലാ കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ അമിത പ്രതീക്ഷയില്‍ നേരെ സമീപിച്ചത് ഹൈക്കോടതിയെ ആയിരുന്നു.

ഹൈക്കോടതിയും തള്ളി

ഹൈക്കോടതിയും തള്ളി

അഡ്വ രാം കുമാര്‍ മുഖേന സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന വാദമാണ് ഉന്നയിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇത്‌പൊളിക്കുന്ന ശക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നു.

പ്രഥമദൃഷ്ട്യാ തെളിവ്

പ്രഥമദൃഷ്ട്യാ തെളിവ്

ദിലീപിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ആദ്യത്തെ തവണ ഹൈക്കോടതി നിരീക്ഷിച്ചത്. തുടര്‍ന്ന് ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുകയും ചെയ്തു.

വക്കീലിനെ മാറ്റി ശ്രമം

വക്കീലിനെ മാറ്റി ശ്രമം

തുടര്‍ന്നായിരുന്നു രാംകുമാറിനെ മാറ്റി രാമന്‍ പിള്ളയെ അഭിഭാഷകനായി തിരഞ്ഞെടുത്തത്. ജാമ്യഹര്‍ജിയിലെ വാദമുഖങ്ങള്‍ മാറ്റി നോക്കിയെങ്കിലും അത്തവണയും ജാമ്യം നിഷേധിക്കപ്പെട്ടു.

മുദ്രവച്ച കവറില്‍

മുദ്രവച്ച കവറില്‍

ദിലീപിനെതിരെ സമാഹരിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ആയിരുന്നു അന്വേഷണ സംഘം അത്തവണ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. പോലീസിനും മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമാക്കാര്‍ക്കും എതിരെ ഉന്നയിച്ച ഗൂഢാലോചനാ വാദം ഒന്നും കോടതി പരിഗണിച്ചില്ല.

മേല്‍ക്കോടതിയില്‍ പോകാതെ

മേല്‍ക്കോടതിയില്‍ പോകാതെ

ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കാനുള്ള നാടകീയ നീക്കമാണ് അഭിഭാഷകന്‍ നടത്തിയത്.

രണ്ട് മാസത്തെ കണക്ക്

രണ്ട് മാസത്തെ കണക്ക്

രണ്ട് മാസമായി ജയിലില്‍ കിടക്കുന്നു എന്ന വാദമാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. സോപാധിക ജാമ്യം നല്‍കണം എന്നാണ് ആവശ്യം.

ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യപേക്ഷ നല്‍കി | Oneindia Malayalam
കോടതിക്കളികള്‍ വിജയിക്കുമോ?

കോടതിക്കളികള്‍ വിജയിക്കുമോ?

മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണത്തില്‍ സഹകരിക്കാം എന്ന് നല്‍കിയ ഉറപ്പും, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതി ദുരുപയോഗം ചെയ്യാതിരുന്നതും എല്ലാം ഒരുപക്ഷേ നിര്‍ണായകമായേക്കും.

English summary
Attack against actress: Dileep's tactic move to approach Magistrate court for bail
Please Wait while comments are loading...