ദിലീപിന്റെ വിധി അറിയാൻ വെറും രണ്ടാഴ്ച കാത്തിരുന്നാൽ മതി; കോടതിയുടെ വിമർശനം ദിലീപിന് തന്നെ പണിയാകും

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അതില്‍ ദിലീപ് ആരാധകര്‍ ഏറെ സന്തോഷിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ ഞെട്ടിച്ച് കോടതി... നാദിർഷ പ്രതിയല്ലെന്ന് ഡിജിപി, പക്ഷേ ഹാജരാകണം

എന്നാല്‍ ആത്യന്തികമായി അത് ദിലീപിന് തന്നെയാകും ദോഷമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപിന് രക്ഷപ്പെടാന്‍ പഴുതുകള്‍ ഒന്നുമില്ലാത്ത രീതിയില്‍ തന്നെ ആയിരിക്കും പോലീസ് തയ്യാറാവുക.

'പച്ചയായി പറഞ്ഞാല്‍ പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല'... നടിയുടെ കേസില്‍ വീണ്ടും

കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഡയറക്ടര്‍ ജനറല്‍ ആ ഉത്തരം നല്‍കിയത്. രണ്ട് ആഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും എന്നാണ് അറിയിച്ചിട്ടുള്ളത്.

അന്വേഷണം അന്തിമ ഘട്ടത്തില്‍

അന്വേഷണം അന്തിമ ഘട്ടത്തില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ പ്രതിചേര്‍ക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.

കുറ്റപത്രം തയ്യാറാക്കല്‍

കുറ്റപത്രം തയ്യാറാക്കല്‍

കേസ് എടുത്ത് 90 ദിവ,ത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം കേസിലെ ഗൂഢാലോചന സംബന്ധിച്ച കേസിലെ കുറ്റപത്രം ഉടന്‍ തയ്യാറാക്കും എന്നാണ് സൂചന.

ദിലീപ് രണ്ടാം പ്രതി

ദിലീപ് രണ്ടാം പ്രതി

പുതുക്കിയ കുറ്റപത്രത്തില്‍ ദിലീപ് ആയിരിക്കും രണ്ടാം പ്രതി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനി തന്നെ ആയിരിക്കും ഒന്നാം പ്രതി.

രണ്ടാഴ്ച സമയം

രണ്ടാഴ്ച സമയം

കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്ന പ്രോസിക്യൂഷന്‍, കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയും വിശദീകരിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനി രണ്ടാഴ്ച കൂടി മതി എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

പ്രകോപനം

പ്രകോപനം

കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങളും, അതില്‍ ദിലീപ് ആരാധകരുടെ അമിത ആഹ്ലാദവും അന്വേഷണത്തെ കൂടുതല്‍ ശക്തമാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ ദിലീപിന് തന്നെ ആയിരിക്കും ഇത് തിരിച്ചടിയാവുക.

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ?

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ?

കേസില്‍ ഇതുവരെ നാദിര്‍ഷയെ പ്രതിചേര്‍ത്തിട്ടില്ല എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകുന്നത് നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാവ്യയെ ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യും

കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് എന്നായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കാവ്യ മാധവന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടാനുള്ള സാധ്യതയും കുറവാണ്.

ഏഴ് മാസം

ഏഴ് മാസം

നടി ആക്രമിക്കപ്പെട്ടിട്ട് ഏഴ് മാസമാകുന്നു. കേസില്‍ ഒരു കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിട്ടും ഉണ്ട്. ഗൂഢാലോചന അന്വേഷിക്കുന്നത് കോടതിയില്‍ നിന്ന് പ്രത്യേക അനുമതിയും അന്വേഷണ സംഘം വാങ്ങിയിരുന്നു.

അന്വേഷണം പൂര്‍ത്തിയായാല്‍

അന്വേഷണം പൂര്‍ത്തിയായാല്‍

അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്താല്‍ ദിലീപിന് ജാമ്യം നല്‍കേണ്ടി വരും എന്ന് ഉറപ്പാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ ജാമ്യം നേടാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്.

ദിലീപിന് വേണ്ടി പ്രമുഖര്‍

ദിലീപിന് വേണ്ടി പ്രമുഖര്‍

മൂന്നാം തവണയും ജാമ്യഹര്‍ജി തള്ളപ്പെട്ടതോടെയാണ് ദിലീപിന് വേണ്ടി പ്രമുഖര്‍ വീണ്ടും രംഗത്തെത്താന്‍ തുടങ്ങിയത്. സിനിമ മേഖലയില്‍ നിന്ന് മാത്രമല്ല, മറ്റ് മേഖലകളില്‍ നിന്നുള്ളവരും ദിലീപിന് വേണ്ടി ശക്തമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack against actress: Investigation will be completed in Two weeks

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്