പോലീസിനെ 'പൂട്ടാന്‍' നാദിര്‍ഷയുടെ പൂഴിക്കടകന്‍!!! സുനിക്ക് പണം നല്‍കിയതില്‍ ഒരുമുഴം മുമ്പേ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പള്‍സര്‍ സുനി ഏറ്റവും ഒടുവില്‍ നടത്തിയ വെളിപ്പെടുത്തല്‍ നാദിര്‍ഷയെ പ്രതിരോധത്തിലാക്കുന്നതാണ്.

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് നാദിര്‍ഷ തനിക്ക് പണം തന്നിരുന്നു എന്നാണ് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴയിലെ സിനിമ സെറ്റില്‍ വച്ചായിരുന്നു ഇത് എന്നും സുനി പറയുന്നുണ്ട്.

എന്നാല്‍ സുനിയുടെ ഈ വെളിപ്പെടുത്തലിനെ പോലീസിനെതിരെ തിരിച്ച് വിടാനുള്ള ശ്രമത്തിലാണ് നാദിര്‍ഷ. പക്ഷേ ആ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണം.

നാദിര്‍ഷ പണം കൊടുത്തു

നാദിര്‍ഷ പണം കൊടുത്തു

തൊടുപുഴയിലെ സിനിമ സെറ്റില്‍ വച്ച് നാദിര്‍ഷ തനിക്ക് 30,000 രൂപ തന്നു എന്നാണ് സുനില്‍ കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാദിര്‍ഷ ഇത്രനാളും പറഞ്ഞിരുന്ന കാര്യങ്ങളെ വെല്ലുവിളിക്കുന്നതാണ് ഇത്.

'ക്വട്ടേഷന്‍ പണം കൈമാറിയത് നാദിര്‍ഷാ തന്നെ', സുനിയുടെ മൊഴി | Oneindia Malayalam
ദിലീപ് പറഞ്ഞിട്ട്

ദിലീപ് പറഞ്ഞിട്ട്

ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് നാദിര്‍ഷ തനിക്ക് പണം തന്നത് എന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. സുനി തന്നെ നേരിട്ട് നാദിര്‍ഷയുടെ കൈയ്യില്‍ നിന്ന് പണം വാങ്ങുകയായിരുന്നുവത്രെ.

നടി ആക്രമിക്കപ്പെടും മുമ്പ്

നടി ആക്രമിക്കപ്പെടും മുമ്പ്

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പാണ് ഈ സംഭവം എന്ന് കൂടി പള്‍സര്‍ സുനി പറയുന്നുണ്ട്. ഇത് കാര്യങ്ങളുടെ ഗൗരവം വീണ്ടും കൂട്ടുകയാണ്.

ഒരു മുഴം മുമ്പേ നാദിര്‍ഷ

ഒരു മുഴം മുമ്പേ നാദിര്‍ഷ

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തലിനെ മറികടക്കാന്‍ ഉള്ള ശ്രമത്തിലാണ് നാദിര്‍ഷ ഇപ്പോള്‍. അതിന് പോലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുയാണ്.

ഒരു മുഴം മുമ്പേ നാദിര്‍ഷ

ഒരു മുഴം മുമ്പേ നാദിര്‍ഷ

എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തലിനെ മറികടക്കാന്‍ ഉള്ള ശ്രമത്തിലാണ് നാദിര്‍ഷ ഇപ്പോള്‍. അതിന് പോലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുയാണ്.

മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം

മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം

പള്‍സര്‍ സുനിയ്ക്ക് പണം നല്‍കി എന്ന് മൊഴി നല്‍കാന്‍ പോലീസിന്റെ സമ്മര്‍ദ്ദമുണ്ട് എന്നാണ് ഇപ്പോള്‍ നാദിര്‍ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഇത്തരം ഒരു ആരോപണം നാദിര്‍ഷ ഉന്നയിച്ചിരുന്നില്ല.

കോടതിയില്‍ പറയും

കോടതിയില്‍ പറയും

സുനില്‍ കുമാറിന് പണം നല്‍കിയെന്ന് മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം അടുത്ത ദിവസം കോടതിയില്‍ ഉന്നയിക്കും എന്നും നാദിര്‍ഷ വ്യക്തമാക്കിയിട്ടുണ്ട്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സെപ്തംബര്‍ 13 ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

സത്യമെങ്കില്‍ കുടുങ്ങും

സത്യമെങ്കില്‍ കുടുങ്ങും

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ നാദിര്‍ഷയ്ക്ക് ഈ കേസില്‍ നിന്ന് ഊരിപ്പോരാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. പോലീസിനെ ഇത്രനാളും തെറ്റിദ്ധരിപ്പിച്ചതും നാദിര്‍ഷക്ക് വിനയാകും.

ഗൂഢാലോചനയും അറിയുമോ?

ഗൂഢാലോചനയും അറിയുമോ?

പള്‍സര്‍ സുനി പറഞ്ഞത് ശരിയാണെങ്കില്‍(ശരിയണെങ്കില്‍ മാത്രം) നാദിര്‍ഷയ്ക്ക് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയെ കുറിച്ചും ധാരണയുണ്ടായിരിക്കും എന്ന് കരുതേണ്ടി വരും. ഇത്രനാളും പോലീസ് ഇങ്ങനെ ഒരു സംശയം ഉന്നയിച്ചിരുന്നില്ല.

സുനിയെ അറിയില്ലെ

സുനിയെ അറിയില്ലെ

പള്‍സര്‍ സുനിയെ അറിയില്ല എന്നായിരുന്നു നാദിര്‍ഷയും പറഞ്ഞിരുന്നത്. അറിയാത്ത ഒരാള്‍ക്ക് എങ്ങനെ പണം കൊടുക്കും എന്ന ചോദ്യവും ബാക്കിയാണ്.

ഫോണ്‍ വിളിയെ പറ്റിയും

ഫോണ്‍ വിളിയെ പറ്റിയും

പള്‍സര്‍ സുനി നാദിര്‍ഷയെ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. പള്‍സര്‍ സുനി എത്ര തവണ വിളിച്ചു എന്ന കാര്യത്തില്‍ നാദിര്‍ഷ നല്‍കിയ മൊഴി ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Attack Against Actress: Nadirsha alleges, Police pressurise to give statement against Dileep
Please Wait while comments are loading...